Film News

‘ആർ ഡി എക്സ്’ നല്ല അനുഭവം! ചിത്രത്തിലെ അവസാനഭാഗം കണ്ടു നഹാസ് എന്നോട് പറഞ്ഞത്, ബാബു ആന്റണി 

വര്ഷങ്ങള്ക്ക് ശേഷമാണ് തനിക്ക് ആർ ഡി എക്സ് പോലെയുള്ള ഒരു ചിത്രം ലഭിച്ചത് നടൻ ബാബു ആന്റണി മനോരമ ഓൺലൈൻ ചാനലിന്റെ അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, ഈ ചിത്രം ചെയ്യ്തപോൾ തനിക്ക് ചിലമ്പ് സിനിമ ആണ് ആദ്യം ഓർമ്മയിൽത്തെത്തിയത്, അന്നാണ് ആ ചിത്രത്തിൽ നഞ്ചാക്ക ഉപയോഗിക്കുന്നത്, അത് ആദ്യമായി ഉപയോഗിച്ചത് താൻ ആണ് ബാബു ആന്റണി പറയുന്നു.

ഞാൻ ഡബ്ബിൾ നഞ്ചാക്ക് വരെ ഉപയോഗിച്ചിട്ടുണ്ട്, ഒറിജിനൽ ആണത്, അതിപ്പോളും തന്റെ കൈയിലുണ്ട്, എന്നാൽ ഇപ്പോൾ സാധാരണ ആളുകളുടെ കൈലിരിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് ആണ്, ചിലമ്പിനു ശേഷം വീണ്ടും ആർ ഡി എക്സിൽ ഉപയോഗിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് നടൻ പറയുന്നു.

ഒരുപാടു നാളുകളായുള്ള ആഗ്രഹം ആയിരുന്നു ഒരു ആക്ഷൻ ചിത്രം അതിപ്പോൾ ആർ ഡി എക്‌സിലൂടെ കഴിഞ്ഞത്, ഇനിയും തന്റെ ആഗ്രഹം ഇങ്ങനെയുള്ള ആക്ഷൻ സിനിമകളിൽ അഭിനയിക്കുക എന്നതാണ്, ചിത്രത്തിന്റെ അവസാനഭാഗം ഷൂട്ട്‌ ചെയ്യുമ്പോൾ വളരെ ടെൻഷൻ ഉണ്ടായിരുന്നു, കാരണം അത് വളരെ കുറച്ചേയുള്ളൂ, അതുകൊണ്ടു തന്നെ അത് ബ്ലാക്ക് ഫയർ ചെയ്യുമോ എന്ന പേടി ഉണ്ടായിരുന്നു, എന്നാൽ ആ ഭാഗം പ്രേക്ഷകർ ഏറ്റെടുത്തു വലിയ സന്തോഷം, എന്നാൽ ചിത്രത്തിൽ എന്റെ ആക്ഷൻ രംഗങ്ങൾ കുറച്ചും കൂടി മെച്ചപ്പെടുത്താൻ ഉണ്ടായിരുന്നു എന്നാൽ സംവിധായകൻ നഹാസ് പറഞ്ഞു അയ്യോ ചേട്ടാ ഇതുമതി ധാരളം, ചേട്ടൻ ഇനിയും കൂടുതൽ ചെയ്യ്താൽ പിള്ളേരുടെ കാര്യം കഷ്ടത്തിലാകുമെന്നു ബാബു ആന്റണി പറഞ്ഞു.

Trending

To Top