അന്നെന്നോട് ആരും ഉത്തരം വ്യക്തമായി പറഞ്ഞില്ല, ശത്രുക്കൾക്ക് പോലും കൊറോണ വരല്ലേ എന്നാണ് എന്റെ പ്രാർത്ഥന

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലയെയും അമൃതയെയും കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്, ബാലയുടെ മകൾ അവന്തികക്ക് കൊറോണ പിടിപെട്ടു എന്നാറിഞ്ഞ ബാലയെ മകളോട് സംസാരിക്കാൻ അമൃത സമ്മതിച്ചില്ല എന്ന് പറഞ്ഞ് വാർത്തകൾ പ്രചരിച്ചിരുന്നു,…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലയെയും അമൃതയെയും കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്, ബാലയുടെ മകൾ അവന്തികക്ക് കൊറോണ പിടിപെട്ടു എന്നാറിഞ്ഞ ബാലയെ മകളോട് സംസാരിക്കാൻ അമൃത സമ്മതിച്ചില്ല എന്ന് പറഞ്ഞ് വാർത്തകൾ പ്രചരിച്ചിരുന്നു, ഇതിനൊപ്പം ബാലയും അമൃതയും സംസാരിക്കുന്ന ഒരു കോൾ റെക്കോർഡും ഉണ്ടായിരുന്നു, ഇത് വൈറൽ ആയതിനെ തുടർന്ന് അമൃത രംഗത്ത് എത്തി, തന്റെ മകൾക്ക് കൊറോണ ഇല്ല എന്നും അവൾ ആരോഗ്യവതിയായി ഇരിക്കുന്നുവെന്നുമാണ് അമൃത പറഞ്ഞത്, തന്റെ മകളെക്കുറിച്ച് ഇങ്ങനെ വാർത്ത കൊടുത്ത മാധ്യമത്തിന് എതിരെ കേസ് എടുക്കുമെന്നും അമൃത പറഞ്ഞു, അതിനു പിന്നാലെ മകളുടെ കുറിച്ച് തങ്ങളോട് പറഞ്ഞത് ബാല ആണെന്നും വോയിസ് റെക്കോർഡ് അയച്ച് തന്നതും ബാല ആണെന്നും യൂട്യൂബ് ചാനൽ അമൃതയോട് പറഞ്ഞിരുന്നു.

അച്ഛൻ തന്നെ മകൾക്ക് കൊറോണ ആണെന്ന് പറഞ്ഞത് വല്ലാത്ത വിഷമം ഉണ്ടാക്കി എന്നും അമൃത വ്യക്തമാക്കിയിരുന്നു, ഇപ്പോൾ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ബാല. താരം പറയുന്നത് ഇങ്ങനെ, ആത്മാര്‍ഥമായി ഒരു കാര്യം ചിന്തിച്ചുനോക്കു. ഒരു കാര്യം സിമ്പിളാണ്. ഏറെ കൺസേണിൽ ഫോണിൽ വിളിച്ച് ഒരു കാര്യം ചോദിക്കുമ്പോള്‍ ഉത്തരം വ്യക്തമായി പറഞ്ഞിരുന്നുവെങ്കിൽ മീഡിയയുടെ അടുത്ത് സംസാരിക്കാനോ പബ്ലിസിറ്റി നേടാനെന്നോ എന്നൊന്നും പറയേണ്ട ഒരു ആവശ്യവുമില്ല. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇടേണ്ട ആവശ്യമേയില്ല.

ഒരു കൺസേൺ, സ്നേഹം കൊണ്ട് ഒരു വ്യക്തി വിളിക്കുമ്പോള്‍ ലാഗ് ചെയ്ത് ഉത്തരം മാത്രം പറയാതെ നീട്ടിക്കൊണ്ടുപോയതാണ് പ്രശ്നമായത്. ആ വ്യക്തി സ്വന്തം അമ്മയ്ക്ക് ഇങ്ങനെയൊരു അവസ്ഥയിലായിരിക്കുന്ന സമയത്താണ് വിളിക്കുന്നത്, മനസ്സ് വിഷമിച്ച അവസ്ഥയിലാണ്, അവസാനം പൊട്ടിതെറിച്ചു.അതൊരു സ്നേഹത്തിന്‍റെ വെളിപാടായിട്ട് എടുക്കുന്നവരെടുക്കട്ടെ. കൂടുതൽ വിശദീകരിക്കുന്നില്ല  എന്നാണ് ബാല പറയുന്നത്.