അവൾ എന്റെ ജീവിതത്തിലേക്ക് വന്നതോടെ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു

നിരവധി ആരാധകർ ഉള്ള താരമാണ് ബാല. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ബാല. തന്റെ വിശേഷങ്ങൾ എല്ലാം ബാല ആരാകരുമായി സ്ഥിരമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ…

നിരവധി ആരാധകർ ഉള്ള താരമാണ് ബാല. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ബാല. തന്റെ വിശേഷങ്ങൾ എല്ലാം ബാല ആരാകരുമായി സ്ഥിരമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ പലപ്പോഴും തന്റെ പ്രവർത്തികൾ ഇത്തരത്തിൽ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് കൊണ്ട് തന്നെ താരത്തിന്റെ പ്രവർത്തിയിൽ പ്രേക്ഷകരിൽ നിന്ന് വിമർശങ്ങൾ ഉയർന്നു കേൾക്കാറുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ഉള്ള വിമർശനങ്ങൾ ആണ് ബാല നേരിട്ട് കൊണ്ടിരുന്നത്. എന്നാൽ അതിനെ ഒന്നും താരം കാര്യമായിട്ട് എടുത്തിരുന്നില്ല.

ഡോക്ടർ എലിസബത്തിനെ ആണ് താരം വിവാഹം കഴിച്ചത്. പ്രണയിച്ചാണ് തരാം വിവാഹിതനായത്. ബാലയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ഇപ്പോഴിതാ താരം തന്റെ ഭാര്യ എലിസബത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്റെ മകളെ എനിക്ക് ഒരുപാട് മിസ് ചെയ്തിരുന്ന സമയത്ത് ആണ് എലിസബത്ത് തനിക് മെസ്സേജ് അയക്കുന്നത്. നീണ്ട എട്ടു വർഷത്തിൽ അവസാനത്തെ രണ്ടു വര്ഷം ഞാൻ ഒരുപാട് കഷ്ട്ടപെട്ടിരുന്നു. ഇനി ഒരു ജീവിതമേ എനിക്ക് വേണ്ട എന്ന ചിന്ത ആയിരുന്നു എനിക്ക്. കാരണം ജീവിതം തന്നെ ഞാൻ വെറുത്ത് പോയിരുന്നു.

എന്നാൽ ആ സമയത്ത് ആണ് എലിസബത്ത് എന്റെ ജീവിതത്തിലേക്ക് വരുന്നത്. ഫേസ്ബുക്ക് വഴിയാണ് എലിസബത്ത് എന്നെ പ്രപ്പോസ് ചെയ്തത്. ആദ്യം ഞാൻ അത് അക്സപ്റ്റ് ചെയ്തിരുന്നില്ല. കാരണം ഇനി ഒരു ജീവിതം വേണ്ട എന്നു ഞാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ എലിസബത്ത് ജീവിതത്തിലേക്ക് വന്നപ്പോൾ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു. ജീവിതത്തിൽ ഒരു അർഥം ഒക്കെ വന്നതായിട്ടാണ് തനിയ്ക്ക് തോന്നിയത് എന്നും എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൊണ്ടാണ് ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ ഇത് പോലെ ഇരിക്കുന്നത് എന്നുമാണ് ബാല പറയുന്നത്.