Film News

കാലത്തിനു മുൻപേ സഞ്ചരിക്കുന്നവൾ ആണ് നീ! സുഹാസിനിക്ക് പിറന്നാൾ ആശംസകളുമായി നടി ലിസ്സി 

ഒരുകാലത്തെ മലയാള സിനിമയുടെ സൂപ്പർഹിറ്റ് നായികമാർ ആയിരുന്നു ലിസിയും, സുഹാസിനിയും, എന്നാൽ അഭിനേത്രികൾ എന്ന നിലയിൽ മാത്രമല്ല ഇരുവരും ഉറ്റ സുഹൃത്തുക്കൾ കൂടിയാണ്. ഇപ്പോൾ തന്റെ ഉറ്റ സുഹൃത്തു സുഹാസിനിയുടെ 60  മത്തെ  പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ലിസിയും കൂട്ടുകാരും. ഓഗസ്റ്റ് 15  നെ ആണ് നടിയുടെ പിറന്നാൾ, എന്നാൽ കാലത്തിനു മുൻപേ സഞ്ചരിക്കുന്ന കൂട്ടുകാരിക്ക് മുൻപത്തെ  ദിവസം തന്നെ ആഘോഷമാക്കിയിരിക്കുകയാണ് ലിസിയും കൂട്ടുകാരികളും.

പിറന്നാൾ ആഘോഷത്തിന് സ്പെഷ്യൽ കഷ്ണകത്തു പോലും അടിച്ചിരുന്നു കൂട്ടുകാരികൾ. പഴയതും, പുതിയതുമായ തലമുറയിലെ എല്ലാവരും എത്തിയിരുന്നു ഈ ആഘോഷത്തിന്, എന്നാൽ സുഹാസിനിക്ക് ലിസ്സി നൽകിയ പിറന്നാൾ ആശംസകൾ വളരെ സ്പെഷ്യൽ ആയിരുന്നു, ഇങ്ങനെയാണ് ആ ആശംസ.. ആശംസകൾ മൈ പാർട്ണർ ഇൻ ക്രൈം.നിന്റെ പ്രിയപ്പെട്ട ഭർത്താവും, ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകനുമായ മണിരത്നം പറയുന്നതുപോലെ

കാലത്തിനു മുൻപേ സഞ്ചരിക്കുന്നവളാണ് നീ, നിന്റെ ചടുലമായ ഊർജ്ജം ഞങ്ങൾക്കും പ്രചോദനമാണ്. പിറന്നാൾ ആശംസകൾ പ്രിയ കൂട്ടുകാരി. ലിസി കുറിച്ച്. ഈ ആഘോഷത്തിൽ പൂർണിമ ഭാഗ്യരാജ്, ശരത് കുമാർ, രാജ്‌കുമാർ, ജയം രവി, സിദ്ധാർഥ്, അതിഥി രവി തുടങ്ങിയവർ പങ്കെടുത്തു, ഖുശ്‌ബുവിനെ ഈ ചടങ്ങിനെ പങ്കെടുക്കാൻ കഴിയാത്ത പരിഭവവും പങ്ക്‌വച്ചു.

 

Trending

To Top