സന്തോഷവേളയിൽ തന്റെ ഭർത്താവ് ബഷീറിനും രണ്ടാം ഭാര്യ മഷൂറക്കും ആശംസകൾ നേർന്ന് സുഹാന

ബിഗ്‌ബോസ് എന്ന പരുപാടിയിൽ എല്ലാവര്ക്കും പരിചിതനായ വ്യക്തിയാണ് ബഷീർ, എല്ലാവരും ബഷീറിനെ ശ്രദ്ധിക്കാനുള്ള കാരണം രണ്ടു വിവാഹം ചെയ്തു എന്നതായിരുന്നു, ബിഗ്‌ബോസിൽ എത്തുന്നതിനു മുൻപ് ബഷീർ നിരവധി ഷോർട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. തന്റെ രണ്ടു…

ബിഗ്‌ബോസ് എന്ന പരുപാടിയിൽ എല്ലാവര്ക്കും പരിചിതനായ വ്യക്തിയാണ് ബഷീർ, എല്ലാവരും ബഷീറിനെ ശ്രദ്ധിക്കാനുള്ള കാരണം രണ്ടു വിവാഹം ചെയ്തു എന്നതായിരുന്നു, ബിഗ്‌ബോസിൽ എത്തുന്നതിനു മുൻപ് ബഷീർ നിരവധി ഷോർട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. തന്റെ രണ്ടു ഭാര്യമാരുടെ ഒപ്പമാണ് ബഷീർ താമസിക്കുന്നത്. .ഇക്കാലത്ത് ഒരു വിവാഹം കഴിഞ്ഞാല്‍ ജീവിക്കാന്‍ ബുദ്ധിമ്മുട്ടാണ് എന്ന് പറയുന്നവര്‍ കാണണം ഇവരുടെ ജീവിതം,പല സ്റ്റേജ് ഷോകളിലും താരം തന്റെ കുടുംബത്തെ പറ്റി പറഞ്ഞിട്ടുണ്ട്. രണ്ടു ഭാര്യമാരും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ബഷീറിന്‍റെ കുടുംബം. ബഷീറും കുടുംബവും യൂട്യൂബില്‍ പുതിയ ചാനല്‍ തുടങ്ങി വേ്‌ളാഗര്‍മാരായ മൂന്ന് പേരും കിടിലന്‍ വീഡിയോസിലൂടെ ജനപ്രീതി നേടി എടുത്തിരുന്നു

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് ബഷീർ ബഷി. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട് പോകാൻ കഴിയുന്നുവെന്ന് ആണ് ബഷീറിനോട് പലരും ചോദിക്കാറുള്ളത്. ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ യെ എല്ലാവര്ക്കും പരിചിതമാണ്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മഷൂറ,  യൂട്യൂബ് വീഡിയോയുമായി മഷൂറ മിക്കപ്പോഴും പ്രേക്ഷരുടെ മുന്നിലേക്ക് എത്താറുണ്ട്.

ഇന്ന് ബഷീറിന്റെയും മഷൂറയുടെയും മൂന്നാം വിവാഹവാര്‍ഷികത്തിനു ആശംസകള്‍  നേർന്ന് കൊണ്ടെത്തിരിക്കുകയാണ് ബഷീറിന്റെ ആദ്യ ഭാര്യ സുഹാന. ‘ഈ ആശംസ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് പറയുന്നത്. നിങ്ങള്‍ രണ്ടുപേര്‍ക്കും ഒരുപാട് അമേസിംഗ് ആയ വിവാഹവാര്‍ഷിക വാര്‍ഷികം ആകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളെ രണ്ടുപേരെയും വളരെയധികം സ്‌നേഹിക്കുന്നു’,എന്ന ആശംസയോടെയാണ് സുഹാന മഷൂറയ്ക്കും ബഷീറിനും ആശംസകള്‍ നേര്‍ന്നത്.