ആശുപത്രിയിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ബീന ആന്റണിയുടെ ഇങ്ങനൊരു മാറ്റം ആരും പ്രതീക്ഷിച്ചില്ല

കുറച്ച് ദിവസങ്ങൾക് മുൻപാണ് നടി ബീന ആന്റണി ആശുപത്രിയിൽ ആണെന്നുള്ള വിവരം താരം ആരാധകരുമായി പങ്കുവെച്ചത്. വളരെ പെട്ടന്ന് തന്നെ ബീന ആന്റണിയുടെ ഈ മോശം അവസ്ഥ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ന്യുമോണിയ…

കുറച്ച് ദിവസങ്ങൾക് മുൻപാണ് നടി ബീന ആന്റണി ആശുപത്രിയിൽ ആണെന്നുള്ള വിവരം താരം ആരാധകരുമായി പങ്കുവെച്ചത്. വളരെ പെട്ടന്ന് തന്നെ ബീന ആന്റണിയുടെ ഈ മോശം അവസ്ഥ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ കിടക്കുന്ന സമയത്തും റീലിസ് വിഡിയോകളും ഒക്കെയായി ബീന ആന്റണി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അസുഖത്തിന് കുറവുണ്ട് എന്നും താൻ എത്രയും പെട്ടന്ന് സുഖം പ്രാപിക്കുമെന്നും ബീന ആന്റണി പറഞ്ഞിരുന്നു. എന്നാൽ അസുഖം ബാധിച്ച് ഭേദമായതിന് ശേഷമുള്ള തന്റെ ഒരു മേക്കോവർ ആണ് ബീന ആന്റണി ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

അസുഖം വന്നു ഭേദമായതിന് ശേഷം തന്റെ മുടി ലെയർ കട്ട് ചെയ്തതിന്റെ സന്തോഷമാണ് ബീന ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. താൻ സ്ഥിരം ലെയർ കട്ട് ചെയ്യാറുള്ള സ്ഥലത്ത് തന്നെയാണ് ഇപ്പോഴും എത്തിയിരിക്കുന്നത് എന്നും എന്നാൽ ഈ പ്രാവശ്യം മറ്റൊരു പ്രത്യേകത കൂടി ഉണ്ടെന്നും ബീന പറഞ്ഞു. എല്ലാ പ്രാവശ്യവും ലെയർ കട്ട് മാത്രമേ ചെയ്യാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ മുടി കളർ കൂടി ചെയ്തിരിക്കുകയാണ്. ബീന ആന്റണിയുടെ ഈ മേക്കോവർ ആരാധകർക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടു. തനിക്ക് മുടിയിൽ ഒരു മേക്കോവർ വേണമെന്ന് കുറച്ച് നാളുകൾ ആയി ആഗ്രഹം ഉണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ ആണ് അതിനു കഴിഞ്ഞത് എന്നും ബീന ആന്റണി പറഞ്ഞു.

തന്റെ ഈ മേക്കോവർ തനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു എന്നും ബീന ആന്റണി പറയുന്നുണ്ട്. നിലവിൽ ഇപ്പോൾ ഏഷ്യാനെറ്റിൽ മൗനരാഗം എന്ന പരമ്പരയിൽ നെഗറ്റിവ് വേഷം ചെയ്തുകൊണ്ടിരിക്കുകയാണ് താരം. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിച്ച്‌ കൊണ്ടിരിക്കുന്നത്. വർഷങ്ങൾ കൊണ്ട് താൻ സീരിയൽ ആണ് ചെയ്യുന്നത് എന്നും എന്നാൽ കുറച്ച് നാളുകൾ ആയി തനിക് സിനിമയിൽ കാരക്ടർ റോളുകൾ ചെയ്യാൻ ആഗ്രഹം തോന്നി തുടങ്ങി എന്നും ഒരു അഭിമുഖത്തിൽ ബീന ആന്റണി പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. സീരിയലിൽ അഭിനയിക്കുന്നത് കൊണ്ടാകും ആരും തന്നെ സിനിയിലേക്ക് ക്ഷണിക്കുന്നില്ല എന്നുമാണ് ബീന ആന്റണി പറയുന്നത്.