Film News

ഇത് തങ്കക്കൊലുസിന്റെ കുഞ്ഞനുജത്തി!! പുതിയ സന്തോഷം പങ്കുവച്ച് സാന്ദ്ര തോമസ്

മലയാളത്തിലെ ഏറെ ആരാധകരുള്ള നിര്‍മ്മാതാവാണ് സാന്ദ്രാ തോമസ്. ബാലതാരമായി സിനിമയിലെത്തിയ സാന്ദ്ര നടിയായി ശ്രദ്ധേയമായ വേഷങ്ങളും ചെയ്തിട്ടുണ്ട്. 1991ല്‍ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര, ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്ത്രീ സാന്നിധ്യം അധികമില്ലാത്ത നിര്‍മ്മാണ മേഖലയാണ് സാന്ദ്ര തിരഞ്ഞെടുത്തത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു സാന്ദ്ര, ഇരട്ടക്കുട്ടികളായ തങ്കത്തിന്റെയും കൊലുസിന്റെയും വിശേഷങ്ങള്‍ പങ്കിട്ട് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അടുത്തിടെ മക്കളുടെ സ്വകാര്യത മാനിച്ച് യൂട്യൂബ് ചാനല്‍ താരം നിര്‍ത്തിയിരുന്നു.

ഈവര്‍ഷമാണ് താരം പുതിയ പ്രൊഡക്ഷന്‍ കമ്പനിയുമായി വീണ്ടും സിനിമാലോകത്ത് സജീവമായത്. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്പനി എന്നാണ് താരത്തിന്റെ പുതിയ നിര്‍മാണക്കമ്പനിയുടെ പേര്. നിലാവുള്ള രാത്രിയായിരുന്നു സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം.

സാന്ദ്ര പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. തങ്കക്കൊലുസിനൊപ്പം ഒരു കുഞ്ഞുവാവയെയും കൈയ്യിലെടുത്തിരിക്കുന്ന ചിത്രമാണ് സാന്ദ്ര പങ്കുവച്ചത്. യുട്യൂബ് സബ്‌സ്‌ക്രൈബറായി വന്ന് പിന്നെ തന്റെ സഹോദരിയായി മാറിയ മാധുരിയുടെ കുഞ്ഞിന്റെ പേരിടലിന്റെ വിശേഷം പങ്കുവച്ചാണ് സാന്ദ്ര എത്തിയത്. സൂപ്പര്‍നാച്വറല്‍ ഫാമിലി ബേബി എന്നാണ് തന്റെ പ്രിയ സുഹൃത്തിന്റെ കുഞ്ഞിന്റെ സാന്ദ്ര പരിചയപ്പെടുത്തിയത്. മാധുരിയുമായുള്ള അടുപ്പത്തെ കുറിച്ചും കുറിപ്പില്‍ സാന്ദ്ര പറയുന്നുണ്ട്.

ആരുമില്ലാത്ത മാധുരിയെ ദൈവം പലതവണ പരീക്ഷിച്ചെങ്കിലും ഇത്തവണ നിറഞ്ഞങ്ങ് അനുഗ്രഹിച്ചു. അതുകൊണ്ട് തന്നെ എന്ത് പേരിടണം ചേച്ചി എന്റെ കുഞ്ഞിന് എന്ന് മാധുരി ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. യുട്യൂബ് സബ്‌സ്‌ക്രൈബറായി വന്ന് എന്റെ അനിയത്തിയായി മാറിയ മാധുരിയുടെ കുട്ടി എന്റെ തങ്കക്കൊലുസിനും കുഞ്ഞനുജത്തിയാണ്.

അനുഗ്രഹയ്ക്ക് ദൈവം എല്ലാ സൗഭാഗ്യങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ, എന്നാണ് സാന്ദ്ര കുറിച്ചത്. സാന്ദ്രയുടെ കുറിപ്പ് വളരെ വേഗത്തില്‍ വൈറലായിരിക്കുകയാണ്. നാളുകള്‍ക്ക് ശേഷം തങ്കകൊലുസിനെ കണ്ട സന്തോഷം ആരാധകരും പങ്കുവച്ചു.

Trending

To Top