ബെർലിന്റെ ഭൂതകാലത്തിന് പറയാൻ ഒരുപാടുണ്ട്; പാരീസിലെ കൊള്ള, ട്രെയിലർ പുറത്ത്

ലോകമെമ്പാടും തരംഗമായി മാറിയ മണി ഹയിസ്റ്റിലെ കഥാപാത്രം ബെർലിനെ ആസ്പദമാക്കി ഒരുക്കുന്ന സ്പിൻ ഓഫ് സീരീസിന്റെ ട്രെയിലർ പുറത്ത്. ‘ബർലിൻ’ എന്നു തന്നെയാണ് സീരീസിന്റെ പേര്‌. മണി ഹയിസ്റ്റ് സീസൺ 5 പുറത്തിറങ്ങി രണ്ട്…

ലോകമെമ്പാടും തരംഗമായി മാറിയ മണി ഹയിസ്റ്റിലെ കഥാപാത്രം ബെർലിനെ ആസ്പദമാക്കി ഒരുക്കുന്ന സ്പിൻ ഓഫ് സീരീസിന്റെ ട്രെയിലർ പുറത്ത്. ‘ബർലിൻ’ എന്നു തന്നെയാണ് സീരീസിന്റെ പേര്‌. മണി ഹയിസ്റ്റ് സീസൺ 5 പുറത്തിറങ്ങി രണ്ട് വർഷത്തോളം എത്തുമ്പോഴാണ് ബെർലിൻ എത്തുന്നത്. 2023 ഡിസംബർ 29 ന് സീരീസ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. ആന്ദ്രേ ഫൊണലോസാ എന്നാണ് ബെർലിന്റെ യഥാർഥ പേര്. പ്രധാനകഥാപാത്രമായ പ്രൊഫസർ സെർജിയോയുടെ സഹോദരനും കൊള്ളയുടെ രണ്ടാമത്തെ കമാൻഡറുമാണ് ബെർലിൻ.

പെഡ്രോ അലോൺസോയാണ് ബെർലിനായി വേഷമിട്ടത്. ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും ബാധിക്കുന്ന അപൂർവരോഗം ബാധിച്ചയാളാണ് ബെർലിൻ. ഈ വേദനക്കിടയിലും റോയൽ മിന്റിലെ കൊള്ളയ്ക്ക് ബെർലിൻ നേതൃത്വം നൽകുന്നതാണ് മണി ഹയിസ്റ്റിൽ കണ്ടത്. മിന്റിൽ ജോലി ചെയ്യുന്ന ബന്ദിയായ അരിയാഡ്ന എന്ന സ്ത്രീയുമായി ബെർലിൻ ബന്ധം സ്ഥാപിക്കുന്ന ബർലിൻ കൂട്ടാളികളെ രക്ഷപ്പെടുത്താൻ വേണ്ടി സ്വയം ജീവൻ ത്യജിക്കുന്നതാണ് മണി ഹയിസ്റ്റിൽ കണ്ടത്.

പോലീസിന്റെ വെടിവെപ്പിൽ ബെർലിൻ മരിക്കുകയും ചെയ്യും. ബെർലിന്റെ ഭൂതകാലമാണ് പുതിയ സ്പിൻ ഓഫ് സീരീസിൽ കാണാനാവുക. പാരീസിലെ ഒരു പ്രശസ്ത ഓക്ഷൻ സെന്ററിലെ കൊള്ളയാണ് ഈ സീരീസിന്റ പ്രമേയം. മണി ഹയിസ്റ്റിൽ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇസിയർ ട്യൂണോയും, നജ്‌വ നിർമിയും സീരീസിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.