ഞങ്ങൾ ഇപ്പോൾ ആ മൂഡിലാണ്, ഭാമയുടെയും അരുണിന്റേയും ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2020 ജനുവരിയിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടി ഭാമയുടെ വിവാഹം. ലോക്ക്ഡൗൺ കാലത്തിന് പിന്നാലെ നടി ഗര്‍ഭിണിയാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. ഭാമയുടെയും ഭര്‍ത്താവിന്റെയും ചിത്രം വൈറലായതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. ഒടുവിൽ താരം ഒരു പെൺകുഞ്ഞിന്…

2020 ജനുവരിയിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടി ഭാമയുടെ വിവാഹം. ലോക്ക്ഡൗൺ കാലത്തിന് പിന്നാലെ നടി ഗര്‍ഭിണിയാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. ഭാമയുടെയും ഭര്‍ത്താവിന്റെയും ചിത്രം വൈറലായതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. ഒടുവിൽ താരം ഒരു പെൺകുഞ്ഞിന് ജന്മം കൊടുക്കുക ആയിരുന്നു, എന്നാൽ തന്റെ മകളുടെ വിശേഷങ്ങൾ ഒന്നും ഭാമ ഇതുവരെ പുറത്ത് വിട്ടിട്ടില്ല, അനുഭ എന്നാണ് താരത്തിന്റെ മകളുടെ പേര് എന്ന് അടുത്തിടെ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു, എന്നാൽ ഇതിനോടും ഭാമ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ഭർത്താവ് അരുണിന് ഒപ്പമുള്ള ഭാമയുടെ റൊമാന്റിക് ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറൽ ആകുന്നത്.

ഇരുവരും വളരെ റൊമാന്റിക്ക് ആയി എത്തിയിരിക്കുന്ന ഫോട്ടോഷൂട്ട് അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. വിവാഹത്തിന് ശേഷം ഇത് ആദ്യമായിട്ടാണ് ഇരുവരുടെയും ഫോട്ടോഷൂട്ട് ഇത്രയധികം വൈറൽ ആകുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമെന്റുമായി എത്തുന്നത്, അമ്മ ആയ ശേഷം ഒന്നുകൂടി സുന്ദരി ആയിരിക്കുകയാണ് ഭാമ. സാരിയിലും ഗൗണിലും തിളങ്ങി എത്തിയ എത്തിയ ഭാമയേ ഒരുക്കിയത് സജിത്തും സുജിത്തും ചേർന്നാണ്. എന്നാൽ മകളുടെ ചിത്രം പുറത്ത് വിധത്തിലുള്ള പരിഭവവും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്, എന്ത്‌കൊണ്ടാണ് നിങ്ങൾ മകളുടെ ചിത്രങ്ങൾ പുറത്ത് വിടാത്തത് എന്ന് ഈ ചിത്രങ്ങളുടെ താഴെയും കമെന്റുമായി ആരാധകർ എത്തുന്നത്.

ഭാമയും അരുണ്‍ ജഗദീശും തമ്മിലുള്ള വിവാഹം നടക്കുന്നത് കഴിഞ്ഞ വർഷം ജനുവരി 30നായിരുന്നു. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം കഴിഞ്ഞ വര്‍ഷം നടത്തിയ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറി. മലയാള സിനിമാലോകം ഒന്നടങ്കം ഭാമയ്ക്കും അരുണിനും ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു.

സിനിമാ മേഖലയില്‍ നിന്നുമുള്ളവരും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളുമായിരുന്നു വിവാഹത്തിനെത്തിയത്. നടന്‍ സുരേഷ് ഗോപി, നിട മിയ, വിനു മോഹന്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്.