സന്തോഷനിറവില്‍ ഭാവന!!! താരത്തിനെ തേടി യുഎഇയുടെ ഗോള്‍ഡന്‍ വിസ

ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമാകാനിരിക്കുന്നതിനിടെ നടി ഭാവനക്ക് പുതിയ സന്തോഷവുമെത്തി. മലയാളത്തിലെ പ്രമുഖതാരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമെല്ലാം ലഭിച്ച യുഎഇയുടെ ആദരം ഭാവനയെയും തേടി എത്തിയിരിക്കുകയാണ്. യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിരിക്കുകയാണ് ഭാവനയെ. ദുബായിലെ മുന്‍നിര…

ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമാകാനിരിക്കുന്നതിനിടെ നടി ഭാവനക്ക് പുതിയ സന്തോഷവുമെത്തി. മലയാളത്തിലെ പ്രമുഖതാരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമെല്ലാം ലഭിച്ച യുഎഇയുടെ ആദരം ഭാവനയെയും തേടി എത്തിയിരിക്കുകയാണ്.

യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിരിക്കുകയാണ് ഭാവനയെ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തിയാണ് ഭാവന ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയാണ് വിസ നല്‍കിയത്. താരം ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് നീണ്ട കാലാവധിയുള്ള ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവും പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ഷറഫുദ്ദീന്‍, അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ഒരുക്കുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ചിത്രം നവംബര്‍ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും. ഭാവന ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്.