Connect with us

Hi, what are you looking for?

Film News

ഞങ്ങള്‍ കണ്ടുമുട്ടാന്‍ വിധിക്കപ്പെട്ടവരാണ്‌..! ശാലിനിയെ കുറിച്ച് അജിത്ത്..!

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. അജിത്ത് ഇപ്പോഴും സിനിമാ രംഗത്ത് സജീവമാണെങ്കിലും ശാലിനി വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുക ആയിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. അജിത്തിന്റെ വാലിമൈ എന്ന സിനിമയ്ക്ക് ശേഷം പുതിയ സിനിമയുകളുടെ ചര്‍ച്ചകളിലാണ് അദ്ദഹം. ഈ അവസരത്തിലാണ് തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല വിമര്‍ശക സ്വന്തം ഭാര്യയാണെന്ന്

അജിത്ത് തുറന്ന് പറഞ്ഞതിനെ കുറിച്ചും ഇരുവരുടെ പ്രണയത്തെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നത്. അമര്‍ക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലായത്. അതേസമയം, ഒരുപാട് നാളുകളായി മീഡിയയ്ക്ക് മുന്നില്‍ വരാത്ത അജിത്ത് നാളുകള്‍ക്ക് മുന്‍പ് തന്റെ സിനിമാ ജീവിതത്തെ കുറിച്ചും പ്രിയതമയെ കുറിച്ചും പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നു. ശാലിനിയെ സിനിമയില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത് താന്‍ ആയിരുന്നു എന്നാണ് അജിത്ത് പറഞ്ഞത്. അത് പക്ഷേ നിര്‍മ്മാതാക്കളുടെ സമ്മര്‍ദ്ദം കാരണം ശാലിനിയോട് പറയേണ്ടി വന്നതാണ്.

എന്നാല്‍ അഭിനയിക്കാന്‍ താല്‍പര്യം ഇല്ലെന്നും വിദ്യാഭ്യാസം തുടരണം എന്നുമായിരുന്നു നടി അന്ന് അറിയിച്ചതത്രേ.. എനിക്ക് നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട് എന്നായിരുന്നു അജിത്ത് ശാലിനിയെ വിളിച്ച് പറഞ്ഞത്. എന്നാല്‍ സമ്മതമല്ല എന്ന് നടി പറഞ്ഞു, വീണ്ടും നിര്‍മ്മാതാക്കള്‍ പറഞ്ഞതനുസരിച്ചാണ് ശാലിനി അഭിനയിക്കാന്‍ എത്തിയത്. അന്ന് ഷൂട്ടിനിടെ സംഭവിച്ച ഒരു അപകടത്തെ കുറിച്ചും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.

ഒരുമിച്ച് ചെയ്ത ആദ്യ ഷോട്ടിനിടെ, അറിയാതെ ഞാന്‍ അവളുടെ കൈത്തണ്ട മുറിച്ചു. എന്നാല്‍ അവള്‍ അഭിനയം തുടര്‍ന്നു. ശരിക്കും മുറിഞ്ഞെന്നും രക്തം വരുന്നുണ്ടെന്നും കുറച്ചു കഴിഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്. അവിടെ നിന്നാണ് പ്രണയം ആരംഭിച്ചതെന്ന് ഞാന്‍ കരുതുന്നു.. എന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് മുതലാണ് പ്രണയം തുടങ്ങിയത് എന്നും അജിത്ത് വെളിപ്പെടുത്തിയിരുന്നു.

You May Also Like