മേക്കപ്പും ഹെയര്‍സ്റ്റൈലിംഗും ഞാന്‍ തന്നെ!! പിങ്ക് സല്‍വാറില്‍ തിളങ്ങി ഭാവന!

പിങ്ക് സല്‍വാറില്‍ അതീവ സുന്ദരിയായി എത്തിയ ആരാധകരുടെ പ്രിയ താരം ഭാവനയുടെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മലയാള സിനിമയിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയിരിക്കുന്ന ഭാവനയെ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആവേശത്തിലാണ്…

പിങ്ക് സല്‍വാറില്‍ അതീവ സുന്ദരിയായി എത്തിയ ആരാധകരുടെ പ്രിയ താരം ഭാവനയുടെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മലയാള സിനിമയിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയിരിക്കുന്ന ഭാവനയെ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. അതിനിടെ താരം പങ്കുവെയ്ക്കുന്ന ഓരോ ഫോട്ടോകളും മറ്റ് വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ എല്ലാം ശ്രദ്ധ നേടാറുണ്ട്.

ഫോട്ടോഷൂട്ടുകള്‍ അധികമായും പങ്കുവെയ്ക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇത്. ഇത്തവണ പിങ്ക് നിറത്തിലുള്ള സല്‍വാര്‍ അണിഞ്ഞാണ് ഭാവന എത്തിയത്. ഷെമിഓഫീഷ്യലില്‍ നിന്നുള്ള ഔട്ട് ഫിറ്റില്‍ തിളങ്ങിയ ഭാവനയുടെ ഈ മനോഹര ചിത്രം എടുത്തിരിക്കുന്നത് നടിയുടെ ഏറ്റവും അടുത്ത സുഹൃത്തും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ പ്രണവ് രാജാണ്. ശബരിനാഥ് ആണ് സ്റ്റൈലിംഗും മറ്റ് ആക്‌സസറീസും ഭാവനയ്ക്ക് വേണ്ടി ഒരുക്കിയത്.

അതേസമയം, ഭാവന ഇത്രയ്ക്ക് സുന്ദരിയായി മാറിയതിന് മറ്റൊരു കാരണവും ഉണ്ട്.. എന്താണെന്നല്ലേ… ഈ ഫോട്ടോഷൂട്ടിന് വേണ്ടി ഭാവന തന്നെയാണ് മേക്കപ്പും ഹെയര്‍സ്റ്റൈലിംഗും ചെയ്തിരിക്കുന്നത്. ഫോട്ടോകള്‍ കണ്ട് കമന്റ് അറിയിച്ച് ആരാധകരും എത്തുന്നുണ്ട്. അതേസമയം, അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത് ന്റിക്കാക്കൊരു

പ്രേമണ്ടാര്‍ന്നു എന്ന ചിത്രത്തിലൂടെയാണ്. ഷറഫുദ്ദീന്‍ ആണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. മലയാള സിനിമാ രംഗത്ത് ഇനി കൂടുതല്‍ സിനിമകളുമായി പ്രിയ നടി ഭാവന സജീവമാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.