അറുപത് ദിവസത്തെ കഷ്ടപ്പാട്..! ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത പുറത്ത് വിട്ട് ഭാവന!!

മലയാള സിനിമയില്‍ നിന്ന് വിട്ടുനിന്നപ്പോഴും ഭാവന എന്ന് തിരിച്ച് വരുമെന്ന് അറിയാന്‍ വേണ്ടിയായിരുന്നു ആരാധകര്‍ കാത്തിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ തിരിച്ച് വരവ് ഭാവന അറിയിച്ച ദിവസം താരത്തെ സ്‌നേഹിക്കുന്ന ഓരോ പ്രേക്ഷകനും സന്തോഷിച്ചു..…

മലയാള സിനിമയില്‍ നിന്ന് വിട്ടുനിന്നപ്പോഴും ഭാവന എന്ന് തിരിച്ച് വരുമെന്ന് അറിയാന്‍ വേണ്ടിയായിരുന്നു ആരാധകര്‍ കാത്തിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ തിരിച്ച് വരവ് ഭാവന അറിയിച്ച ദിവസം താരത്തെ സ്‌നേഹിക്കുന്ന ഓരോ പ്രേക്ഷകനും സന്തോഷിച്ചു.. ഇപ്പോഴിതാ ആ സന്തോഷം ഇരട്ടിയാക്കിക്കൊണ്ട് തന്റെ ഏറ്റവും പുതിയ മലയാള സിനിമയുടെ പുതിയ അപ്‌ഡേഷന്‍ പുറത്ത് വിട്ടിരിക്കുകയാണ് ഭാവന. ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന തന്റെ സിനിമ ചിത്രീകരണം പൂര്‍ത്തിയായ വിവരമാണ് ഭാവന സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമം വഴിയാണ് ഷൂട്ടിംഗ് പാക്ക്അപ്പായ വിവരം നടി അറിയിച്ചത്. ആറ് മാസക്കാലത്തോളമുള്ള പ്രീ പ്രൊഡക്ഷന്‍ പ്ലാനിംഗോട്കൂടി ആരംഭിച്ച ഈ സിനിമ അറുപത് ദിവസങ്ങള്‍ക്കൊടുവിലാണ് ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. നാല് ഷെഡ്യൂളുകളിലായി..820 വര്‍ക്കിംഗ് ഹവേഴ്‌സില്‍ പന്ത്രണ്ട് ലൊക്കേഷനിലായാണ് ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നത്.. 160 ക്ര്യൂ മെമ്പേഴ്‌സാണ് ഈ സിനിമയുടെ അണിയറയില്‍ ഉള്ളത്.

ഭാവനയ്‌ക്കൊപ്പം ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തില്‍ എത്തുന്നത്. ആദില്‍ മൈമൂനാഥ് അഷ്‌റഫ് ആണ് ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയുടെ സംവിധായകന്‍… ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം നിര്‍മ്മിക്കുന്നു.

ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. മലയാള സിനിമാ ലോകത്ത് വീണ്ടും സജീവമാകുന്ന ഭാവനയുടെ അടുത്ത സിനിമയായി പ്രഖ്യാപിച്ചിരിക്കുന്നത്, ഇഒ ആണ്. ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗമാണ് നായകനായി എത്തുന്നത്.