സാമന്തയുടെ ‘ശാകുന്തളം’..! ദുഷ്യന്തനായി മലയാളി നായകന്‍!

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയാണ് സാമന്ത നായികയായി എത്തുന്ന ശാകുന്തളം. അഭിജ്ഞാന ശാകുന്തളം’ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ ദുഷ്യന്തനായി എത്തുന്നത് മലയാളി നായകനാണ്.. മലയാള സിനിമയുടെ യുവതാരനിരയില്‍ ശോഭിച്ച ദേവ് മോഹനാണ് ചിത്രത്തില്‍…

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയാണ് സാമന്ത നായികയായി എത്തുന്ന ശാകുന്തളം. അഭിജ്ഞാന ശാകുന്തളം’ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ ദുഷ്യന്തനായി എത്തുന്നത് മലയാളി നായകനാണ്.. മലയാള സിനിമയുടെ യുവതാരനിരയില്‍ ശോഭിച്ച ദേവ് മോഹനാണ് ചിത്രത്തില്‍ നായകന്‍. ഇപ്പോഴിതാ ദുഷ്യന്തനായിട്ടുള്ള ദേവ് മോഹന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളം എന്ന ഈ സിനിമ മലയാളത്തില്‍ ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് എത്തുന്നത്.

മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളത്തിന് വേണ്ടി വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ‘സൂഫിയും സുജാതയും’ എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്ത് തുടക്കം കുറിച്ച നടന്‍ ഏറെ ശ്രദ്ധ നേടിയ സാമന്ത ചിത്രത്തില്‍ നായകനായി എത്തുന്ന വിവരം മലയാളി സിനിമാ പ്രേമികള്‍ക്കും വളരെ അഭിമാനം ഉണര്‍ത്തുന്നതാണ്. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തില്‍ ശാകുന്തളയായി ഒരുങ്ങി എത്തിയ സാമന്തയുടെ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നായികാ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ തിരഞ്ഞെടുക്കാനാണ് സാമന്ത ഇപ്പോള്‍ ശ്രമിക്കുന്നത്. അതേസമയം ബോളിവുഡിലും താരം അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ്..

 

View this post on Instagram

 

A post shared by Dev Mohan (@devmohanofficial)

ആയുഷ്മാന്‍ ഖുറാനെ നായകനാവുന്ന ചിത്രത്തില്‍ സാമന്ത ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ‘ഖുഷി’ എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ള മറ്റൊരു സിനിമ.