ബോക്സ് ഓഫീസിൽ വൻ കുതിപ്പുമായി അജയ് ദേവ്ഗണിന്റെ ഭോല; ആദ്യദിനം നേടിയത് 10 കോടി!!

ദൃശ്യം 2 വിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം ബോളിവുഡിൽ വിസ്മയം തീർക്കാൻ എത്തിയിരിക്കുകയാണ് അജയ് ദേവ്ഗൺ. മാർച്ച് 30 ന് പുറത്തിറങ്ങിയ ഭോലയിൽ സൂപ്പർ പ്രകടനമാണ് അജയ് ദേവ്ഗൺ കാഴ്ച്ചവെച്ചിരിക്കുന്നത്. താരം തന്നെ സംവിധാനം…

ദൃശ്യം 2 വിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം ബോളിവുഡിൽ വിസ്മയം തീർക്കാൻ എത്തിയിരിക്കുകയാണ് അജയ് ദേവ്ഗൺ. മാർച്ച് 30 ന് പുറത്തിറങ്ങിയ ഭോലയിൽ സൂപ്പർ പ്രകടനമാണ് അജയ് ദേവ്ഗൺ കാഴ്ച്ചവെച്ചിരിക്കുന്നത്. താരം തന്നെ സംവിധാനം ചെയ്ത സിനിമയായ ഭോലയുടെ ആദ്യകാല ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം ബോക്സ് ഓഫീസിൽ ഏകദേശം 10 കോടി രൂപയുമായി ബമ്പർ ഓപ്പണിംഗ് നേടിയിരിക്കുകയാണ് ചിത്രം.

ഭോല റിലീസ് ചെയ്തത് രാമനവമി അവധി ദിനമായിരുന്നു. അതാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ കൂടാൻ കാരണം. ലോകേഷ് കനകരാജിന്റെ കൈതിയുടെ റീമേക്കാണ് ചിത്രം .യു, മി ഔർ ഹം, ശിവയ്, മെയ്‌ഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇത്.അമലപോളാണ് ചിത്രത്തിലെ നായിക.

തബു, ദീപക് ഡോബ്രിയാൽ, സഞ്ജയ് മിശ്ര, വിനീത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. അജയ് ദേവ്ഗണിന്റെ ‘ഭോലാ’ എന്ന ചിത്രം നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണെന്നും ഉടനീളം താൻ കയ്യടിക്കുകയായിരുന്നുവെന്നും നടിയും താരത്തിന്റെ ഭാര്യയുമായ കാജോൾ പറഞ്ഞു.