മോഡലിങ്ങിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും ആരാധകര്‍ക്ക് പരിചിതയാണ് ഋതുമന്ത്ര. ചാനല്‍ അവതാരകയായിട്ടായിരുന്നു താരം കരിയറിന് തുടക്കം കുറിക്കുന്നത്. ഒട്ടേറെ സൗന്ദര്യമത്സരങ്ങളുടെ ഭാഗമാകുകയും ടൈറ്റില്‍ വിന്നറാകുകയുമൊക്കെ ചെയ്തിട്ടുണ്ട് ഋതു. എന്നാല്‍ താരം കൂടുതല്‍ ശ്രദ്ധനേടുന്നത് ബിഗ് ബോസിലൂടെയാണ്. അതുവരെ കുടുംബ പ്രേക്ഷകര്‍ക്ക് ഋതുവിനെ അത്ര പരിചയമുണ്ടായിരുന്നില്ലെങ്കിലും ബിഗ് ബോസിലൂടെ താരം ശ്രദ്ധ നേടി. ബിഗ് ബോസില്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ നിരവധി വിവാദങ്ങളാണ് ഋതുവിനെതിരെ ഉയര്‍ന്ന് കേട്ടത്. യുവ നടനും മോഡലുമായ ജിയ ഇറാനിയുമായി ഋതു പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നു. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇപ്പോഴിതാ ഋതുവിന്റെ വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള വീഡിയോകളാണ് പുറത്തുവരുന്നത്.
എപ്പോഴും തന്റെ നിലപാടുകള്‍ ബിഗ് ബോസില്‍ ഋതുമന്ത്ര തുറന്ന് പറഞ്ഞിരുന്നു. ബിഗ് ബോസിലൂടെയാണ് ഋതുവിന്റെ വ്യക്തിജീവിതവും പ്രണയവും ചര്‍ച്ചയായത്. ഋതുവിന്റെ പല വെളിപ്പെടുത്തലുകലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഗെയിമില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും ഋതുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തി. ‘എനിക്കൊരാളെ ഇഷ്ടമുണ്ട്, പക്ഷേ അതിന്റെ ഭാവി എന്താകുമെന്ന് അറിയില്ല. അതുകൊണ്ട് കണ്‍ഫ്യൂഷനാണ്. അവര്‍ക്ക് എങ്ങനെയാണത് കൊണ്ടുപോവുക എന്ന് അറിയില്ലാത്തത് കൊണ്ട് അതിലേക്ക് കൂടുതല്‍ പോയിട്ടില്ലെന്നും ഇഷ്ടങ്ങളുണ്ട്, പക്ഷേ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയില്ല’ എന്നായിരുന്നു ബിഗ് ബോസിലൂടെ ഋതുമന്ത്ര പറഞ്ഞത്.
ഇപ്പോഴിതാ ഋതുമന്ത്രയുടെ പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ക്രിസ്റ്റ്യന്‍ വിവാഹ വേഷത്തില്‍ വരനൊപ്പം ബൊക്കയും പിടിച്ച് പടിക്കെട്ടുകള്‍ കയറി വരുന്ന ഋതുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പിങ്ക് നിറത്തിലുള്ള സാരിയും അതിന് ചേരുന്ന ആഭരണങ്ങളുമാണ് ഋതു അണിഞ്ഞിരിക്കുന്നത്. വരനും ഇതേ നിറത്തിലള്ള സ്യൂട്ടാണ് ധരിച്ചിരിക്കുന്നത്. ഇതോടെയാണ് ഋതു വിവാഹിതയായെന്ന വാര്‍ത്തകള്‍ പരന്നത്.
ഇരുവരുടേയും വീഡിയോ കണ്ട് ഇത് ബ്ലെസ്ലിയാണെന്ന് പലരും സംശയിക്കുകയും ചെയ്തു. വീഡിയോ കണ്ടപ്പോള്‍ പെട്ടന്ന് ബ്ലെസ്ലിയാണെന്ന് കരുതിയെന്നും ഞെട്ടിപ്പോയെന്നുമാണ് ആരാധകരുടെ കമന്റുകള്‍. വരനായി എത്തുന്ന ആള്‍ക്ക് ബ്ലെസ്ലിയുമായി നല്ല രൂപസാദൃശ്യമുണ്ട്. എന്നാല്‍ ഇത് കല്യാണമല്ലെന്നും ബ്രൈഡല്‍ ലുക്കിലുള്ള ഫോട്ടോഷൂട്ടാണെന്നും കമന്റുകള്‍ എത്തിയിട്ടുണ്ട്. പരസ്യചിത്രത്തിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടായിരിക്കാം എന്നും ആരാധകര്‍ പറയുന്നു. ഋതുമന്ത്രയുടെ സോഷ്യല്‍ മീഡിയ പേജുകളിലൊന്നും വിവാഹത്തെക്കുറിച്ച് പറയുന്നില്ല എന്നതുതന്നെയാണിതിന് കാരണം.