Connect with us

Hi, what are you looking for?

Film News

വിനായകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല: പ്രതികരണവുമായി നവ്യ നായര്‍

നവ്യ നായര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ‘ഒരുത്തീ’ സിനിമയുടെ പ്രൊമോഷന് ഇടയില്‍ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങളാണ് വിളിച്ചുവരുത്തിയത്. മീടൂ ക്യാമ്പയ്‌നെ അടക്കം പരിഹസിച്ചുകൊണ്ട് വിനായകന്‍ സംസാരിക്കുമ്പോള്‍ ചിത്രത്തിന്റെ സംവിധായകന് ഒപ്പം നടി നവ്യയും വേദിയില്‍ ഉണ്ടായിരുന്നു.

വിനായകന്‍ ഓരോ പരാമര്‍ശങ്ങള്‍ നടത്തുമ്പോഴും അതിനെ നവ്യ എതിര്‍ക്കാതിരുന്നതും, ചിലപ്പോഴെല്ലാം ചിരിയോടെ പ്രതികരിച്ചതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഇപ്പോഴിതാ കഴിഞ്ഞ സംഭവത്തില്‍ എന്തുകൊണ്ട് വേദിയില്‍ താന്‍ പ്രതികരിച്ചില്ലായെന്ന് വ്യക്തമാക്കുകയാണ് നവ്യ.

തനിക്ക് അപ്പോള്‍ പ്രതികരിക്കാവുന്ന സാഹചര്യം ആയിരുന്നില്ലായെന്ന് നവ്യ പറയുന്നു. സോഷ്യല്‍ മീഡിയയിലെ ലൈവിന് ഇടയിലാണ് നവ്യ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, വിനായകന് എതിരെ സിനിമാ മേഖലയില്‍നിന്നുപോലും വലിയ വിമര്‍ശനമാണ് ഉയരുന്നത്.

You May Also Like