നീന എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ വളരെ ബോള്‍ഡായ കഥാപാത്രമായാണ് ദീപ്തിയെത്തിയത്.2015ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. പുള്ളിക്കാരന് സ്റ്റാറാ, ഡ്രൈവിങ് ലൈസന്‍സ്, ലളിതം സുന്ദരം എന്നീ ചിത്രങ്ങളിലെ ദീപ്തിയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അധികം സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മോഡലിങ് രംഗത്തു നിന്നാണ് ദീപ്തി വെള്ളിത്തിരയില്‍ എത്തുന്നത്. നിരവധി ഫോട്ടോഷൂട്ടുകളിലും പരസ്യ ചിത്രങ്ങളിലും ദീപ്തി എത്താറുണ്ട്.അഭിനയത്തിന് പുറമെ നൃത്തത്തിലും ദീപ്തിക്ക് താല്പര്യമുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നൃത്ത വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.ലാവന്‍ഡര്‍ നിറത്തിലുള്ള സിംപിള്‍ ലെഹങ്കയിലാണ് ദീപ്തി എത്തിയിരിക്കുന്നത്. ആഭരണമായി മാലയും ബ്രേസ്ലെറ്റും മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്.അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡില്‍ ഒരു പ്രധാന വേഷത്തില്‍ ദീപ്തി എത്തുന്നുണ്ട്. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനയന് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലും ദീപ്തി അഭിനയിക്കുന്നുണ്ട്. കന്നഡ തെലുങ്ക് ഭാഷകളിലുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.