ഞങ്ങളുടെ രാജകുമാരികൾക്ക് ഇന്ന് മൂന്നാം പിറന്നാൾ, സാന്ദ്രയുടെ മനോഹരമായ കുടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

നടിയും നിർമ്മാതാവും ആയ സാന്ദ്ര തോമസ് അടുത്തിടെയായി സോഷ്യൽ മീഡിയയിൽ സജീവം ആണ്. മക്കൾക്ക് ഒപ്പമുള്ള യൂ ട്യൂബ് വീഡിയോകളിലൂടെ ആയിരുന്നു സാന്ദ്ര അരാധകരിൽ നിറഞ്ഞുനിന്നത്. ലോക് ഡൌൺ സമയം ആയതുകൊണ്ടുത്തന്നെ മുഴുവൻ സമയവും…

നടിയും നിർമ്മാതാവും ആയ സാന്ദ്ര തോമസ് അടുത്തിടെയായി സോഷ്യൽ മീഡിയയിൽ സജീവം ആണ്. മക്കൾക്ക് ഒപ്പമുള്ള യൂ ട്യൂബ് വീഡിയോകളിലൂടെ ആയിരുന്നു സാന്ദ്ര അരാധകരിൽ നിറഞ്ഞുനിന്നത്. ലോക് ഡൌൺ സമയം ആയതുകൊണ്ടുത്തന്നെ മുഴുവൻ സമയവും കുടുംബത്തിനൊപ്പം ചിലവിടുകയും മക്കൾ ഉമ്മിണിത്തങ്ക, ഉണ്ണിക്കൊലുസുവിന്റെ വിശേഷങ്ങൾ യൂ ട്യൂബിലൂടെ വൈറൽ ആവുകയും ചെയ്തിരുന്നു. .ഫ്രൈഡേ, സക്കറിയായുടെ ഗര്‍ഭിണികള്‍, ഫിലിപ്സ് ആൻഡ് മങ്കിപ്പെൻ എന്നീ സിനിമകളുടെ നിര്‍മ്മാവുമായിരുന്നു സാന്ദ്ര. വിവാഹ ശേഷം സിനിമയില്‍ നിന്നു താൽക്കാലിക അവധിയെടുത്ത താരം പിന്നീട് കുടുംബജീവിതത്തിന്‍റെ തിരക്കുകളിലായിരുന്നു. ഭർത്താവ് വിൽസൺ ജോൺ തോമസ്. സാന്ദ്രയ്ക്ക് ഇരട്ടകുട്ടികളാണ്. മക്കളായ കെൻഡലും കാറ്റ്ലിനും ഒപ്പമാണിപ്പോള്‍ സാന്ദ്ര.

തങ്കക്കൊലുസുകൾ എന്നാണ് സാന്ദ്രയുടെ ഇരട്ടക്കുട്ടികൾ ഇപ്പോൾ അറിയപ്പെടുന്നത്, കുട്ടികളുടെ ചിത്രങ്ങളും വിശേഷങ്ങളും സാന്ദ്ര തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്,  അതെല്ലാം തന്നെ ആരാധകർ ഏറ്റെടുകാറുമുണ്ട്. ഇന്ന് സാന്ദ്രയുടെ തങ്കക്കൊലുസുകളുടെ മൂന്നാം പിറന്നാൾ ആണ്, മക്കൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് സാന്ദ്രയും ഭർത്താവും,

മനോഹരമായ കുടുംബ ചിത്രം പങ്കുവെച്ചാണ് സാന്ദ്ര തന്റെ മക്കൾക്ക് പിറന്നാൾ ആശംസകൾ നേർന്നത്, രാജകുമാരി പോലെ അതി സുന്ദരികളാക്കിയാണ് സാന്ദ്ര തന്റെ തങ്കക്കൊലുസുകളെ ഒരുക്കിയത്, നിരവധി പേരാണ് സാന്ദ്രയുടെ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്, മൈസൂർ പാലസിന്റെ ഫ്രണ്ടിൽ നിന്നുമുള്ള ചിത്രങ്ങൾ ആണിത്