‘ബിലാലി’ന്റെ പുതിയ അപ്‌ഡേറ്റ് എത്തി! ഇത് ചിത്രം കാത്തിരിക്കുന്നവർക്കുള്ള ഡബ്ബിൾ ധമാക്ക

അമൽ നീരദ് സംവിധാനം ചെയ്യ്ത മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ബിഗ് ബി, ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാൽ ഉടൻ എത്തുമെന്ന് പറഞ്ഞിട്ട് വർഷങ്ങൾ ഏറെക്കഴിഞ്ഞു, മമ്മൂട്ടി, അമൽ കൂട്ടുകെട്ടിലെ മറ്റൊരു ചിത്രമായിരുന്നു ഭീഷ്മപർവ്വം,…

അമൽ നീരദ് സംവിധാനം ചെയ്യ്ത മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ബിഗ് ബി, ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാൽ ഉടൻ എത്തുമെന്ന് പറഞ്ഞിട്ട് വർഷങ്ങൾ ഏറെക്കഴിഞ്ഞു, മമ്മൂട്ടി, അമൽ കൂട്ടുകെട്ടിലെ മറ്റൊരു ചിത്രമായിരുന്നു ഭീഷ്മപർവ്വം, ഇപ്പോൾ ബലാലിനെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്, ഈ അപ്‌ഡേറ്റ് ചിത്രം കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഡബ്ബിൾ ധമാക്ക ആയിരിക്കും എന്നതിൽ സംശയമില്ല.

ഈ ചിത്രത്തിന് കാത്തിരിക്കുന്നവർക്ക് ബിലാൽ മാത്രമല്ല ബിഗ് ബി യുടെ പ്രീക്വലും ഉണ്ടാകുമെന്നാണ് പറയുന്നത്, പ്രീക്വലിൽ കൊച്ചിയിൽ എത്തുന്നതിനുമുന്പുള്ള ബിലാലിന്റെ ജീവിതമാകും ഉണ്ടാകുന്നത്. ഇതിൽ ബിലാലിനെ അവതരിപ്പിക്കുന്നത് ദുൽഖർ സൽമാൻ, എന്നാൽ ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ രണ്ടു ചിത്രത്തിലും ഉണ്ടാകില്ല. കാരണം ഈ രണ്ടു ചിത്രവും ഒരേ സമയം ചിത്രീകരിക്കാനാണ് അണിയറപ്രവര്തകര് തീരുമാനിക്കുന്നത്.

എന്നാൽ മുൻപ് നടൻ മമ്മൂട്ടി പറയുകയുണ്ടായി ബിലാൽ എത്തണമെങ്കിൽ അത് അമൽ  നീരദ് തന്നെ വിചാരിക്കണമെന്ന്, അതിനുള്ള ആലോചനയിലാണ് ഇപ്പോൾ അണിയറപ്രവര്തകര് എന്നും പറയുന്നുണ്ട്, എന്നാൽ അമൽ നീരദ് ദുൽഖറുമായി ഒന്നിച്ച ചിത്രം ആയിരുന്നു കുള്ളന്റെ ഭാര്യ.