അതിനു ശേഷമാണ് ആ രഹസ്യം ഞാൻ അറിയുന്നത്, അനിൽ അമ്പലക്കര

മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് വല്യേട്ടൻ. രഞ്ജിത്തിന്റെ തിരക്കഥയിൽ ഒരുങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ബൈജു അമ്പലക്കരയാണ്. ചിത്രം  വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ബോക്സ് ഓഫീസിൽ…

മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് വല്യേട്ടൻ. രഞ്ജിത്തിന്റെ തിരക്കഥയിൽ ഒരുങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ബൈജു അമ്പലക്കരയാണ്. ചിത്രം  വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ബോക്സ് ഓഫീസിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ചിത്രം ഉണ്ടായതിനെ കുറിച്ച് ചിത്ത്രതിന്റെ നിർമ്മാതാവ് ആയ ബൈജു അമ്പലക്കര പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വല്യേട്ടൻ സിനിമയെ കുറിച്ച് അനിൽ അമ്പലക്കര പറയുന്നത് ഇങ്ങനെ, ഷാജി കൈലാസ് മാസ്സ് ആക്ഷൻ സിനിമകൾ സംവിധാനം ചെയ്തു തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. എകലവ്യന്‍, കമ്മീഷണര്‍ തുടങ്ങിയ സിനിമകൾ ഒക്കെ ആ കാലത്ത് ഷാജി കൈലാസ് ചെയ്തു ഹിറ്റ് ആയി നിൽക്കുന്ന സമയമായിരുന്നു.

എനിക്ക് ഷാജി കൈലാസുമായും രഞ്ജി പണിക്കാരുമായുമൊക്കെ നല്ല സൗഹൃദം ആയിരുന്നു. ഒരിക്കൽ ഞാൻ ഷാജിയെ കണ്ടപ്പോൾ ഷാജിയുടെ സംവിധാനത്തിൽ ഒരു ബിഗ് ബഡ്ജറ്റ് സിനിമ തനിക്ക് ചെയ്യണമെന്ന് ഞാൻ ഷാജിയോട് പറഞ്ഞു.  അന്ന് രഞ്ജി പണിക്കറായിരുന്നു ഷാജിയുടെ സിനിമകള്‍ക്കെല്ലാം കഥയെഴുതിയിരുന്നത്. ഞാൻ ഇത് പറഞ്ഞപ്പോൾ ഷാജി സമ്മതം പറയുകയും ചെയ്തു. മമ്മൂക്കയുടെ ദി ട്രൂത്ത് സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു അത്. ഞാൻ മമ്മൂക്കയെ പരിചയപ്പെട്ടു. എന്നിട്ട് ഷാജിയോട് പറഞ്ഞു മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന്. രഞ്ജി പണിക്കർക്ക് ഞാൻ കഥ എഴുതുന്നതിന് വേണ്ടി അഡ്വാൻസ് കൊടുത്തിരുന്നു. മമ്മൂക്കയ്ക്കും അഞ്ച് ലക്ഷം രൂപ അഡ്വാൻസ് ഞാൻ കൊടുത്തു. എന്നാൽ കഥയെ കുറിച്ച് ചോതികുമ്പോഴെല്ലാം രഞ്ജിപണിക്കർ ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് മറുപടി പറഞ്ഞത്.

അങ്ങനെ ഞാൻ ഷാജി കൈലാസിനെ ചെന്ന് കണ്ടു പടം പെട്ടന്ന് ചെയ്യണമെന്ന് പറഞ്ഞു. അപ്പോഴാണ് ഞാൻ ഒരു രഹസ്യം അറിയുന്നത്. എന്റെ പടത്തിന് മുൻപ് ഷാജി കൈലാസും രഞ്ജി പണിക്കരും മറ്റൊരു സിനിമയുടെ പണിപ്പുരയിൽ ആണെന്ന്. അത് മോഹൻലാലിനെ നായകനാക്കിയ ചിത്രമാണെന്ന്. എനിക്ക് ഒന്നും മറുത്ത് പറയാൻ കഴിയുമായിരുന്നില്ല. കാരണം ഞാൻ അവരുമായി നല്ല സൗഹൃദത്തിൽ ആയിരുന്നു. അങ്ങനെ അവരുടെ സിനിമ കഴിയുന്നത് വരെ ഞാൻ കാത്തിരിക്കാൻ തീരുമാനിച്ചു. അങ്ങനെ ആ ചിത്രം കഴിഞ്ഞാണ് വല്യേട്ടൻ സിനിമ ഉണ്ടാകുന്നത്. അന്ന് അവർ മോഹൻലാലിനെ നായകനാക്കി എഴുതിയ ചിത്രമാണ് നരസിംഹം എന്നുമാണ് അനിൽ പറയുന്നത്.