ദേവി എത്തിയിട്ട് ഒരുമാസം!!! കേക്ക് മുറിച്ച് ആഘോഷിച്ച് ബിപാഷ ബസു

അടുത്തിടെയാണ് ബോളിവുഡ് നടി ബിപാഷ ബസുവും ഭര്‍ത്താവും നടനുമായ കരണ്‍ സിംഗിനും കൂട്ടായി കുഞ്ഞ് അതിഥി എത്തിയത്. മാലാഖ കുഞ്ഞ് എത്തിയ സന്തോഷം താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ദേവി ബസു സിംഗ്…

അടുത്തിടെയാണ് ബോളിവുഡ് നടി ബിപാഷ ബസുവും ഭര്‍ത്താവും നടനുമായ കരണ്‍ സിംഗിനും കൂട്ടായി കുഞ്ഞ് അതിഥി എത്തിയത്. മാലാഖ കുഞ്ഞ് എത്തിയ സന്തോഷം താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ദേവി ബസു സിംഗ് ഗ്രോവര്‍ എന്ന് മകള്‍ക്ക് പേരിട്ടതും താരം പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ കുഞ്ഞെത്തി ഒരുമാസം പൂര്‍ത്തിയായ സന്തോഷം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് താരം. നവംബര്‍ 12-നാണ് താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്.

വീഡിയോ ബിപാഷ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘ദേവി ജനിച്ചിട്ട് ഒരു മാസം പൂര്‍ത്തിയായിരിക്കുന്നു. ദേവിയ്ക്ക് സ്നേഹവും അനുഗ്രഹവും ചൊരിഞ്ഞ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു. ഞങ്ങള്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു’- എന്നു പറഞ്ഞാണ് താരം കേക്ക് മുറിക്കുന്ന വീഡിയോ പങ്കുവച്ചത്. വാനില സ്പോഞ്ച് കേക്കാണ് താരങ്ങള്‍ മകളെത്തിയ സന്തോഷത്തിന് വാങ്ങിയിരിക്കുന്നത്.

കുഞ്ഞ് ജനിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. ‘എപ്പോഴും നിങ്ങളെ സ്നേഹിക്കുക, നിങ്ങളുടെ ശരീരത്തെ സ്നേഹിക്കുക’ എന്ന കുറിപ്പോടെയാണ് താരം അന്ന് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

2016- ലാണ് കരണും ബിപാഷയും വിവാഹിതരായത്. നിറവയറില്‍ ഭര്‍ത്താവ് കരണിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ഗര്‍ഭിണിയായ സന്തോഷം അറിയിച്ചത്. ജീവിതത്തില്‍ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇതുവരെ കടന്നുവന്നതില്‍ വ്യത്യസ്തമായൊരു സമയത്തിലേക്കാണ് ഇനി യാത്രയെന്നുമെല്ലാം ബിപാഷ അന്ന് പറഞ്ഞിരുന്നു.

 

View this post on Instagram

 

A post shared by Bipasha Basu (@bipashabasu)