നിറവയറിൽ മറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ബോളിവുഡ് താരം ബിപാഷ ബസു

തന്റെ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം ബിപാഷ ബസുവും ഭർത്താവ് കരൺ സിങ്ങ് ഗ്രോവറും. ഇപ്പോളിതാ ‘എപ്പോഴും നിങ്ങളെ സ്നേഹിക്കുക, നിങ്ങളുടെ ശരീരത്തെ സ്നേഹിക്കുക’ എന്ന കുറിപ്പോടെ തന്റെ മറ്റേണിറ്റി ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്…

തന്റെ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം ബിപാഷ ബസുവും ഭർത്താവ് കരൺ സിങ്ങ് ഗ്രോവറും. ഇപ്പോളിതാ ‘എപ്പോഴും നിങ്ങളെ സ്നേഹിക്കുക, നിങ്ങളുടെ ശരീരത്തെ സ്നേഹിക്കുക’ എന്ന കുറിപ്പോടെ തന്റെ മറ്റേണിറ്റി ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. നിറവയറിലുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുമുണ്ട്.

നിറവയറിൽ ഗോൾഡൻ നിറത്തിലുള്ള വസ്ത്രത്തിൽ അതീവ അതീവ സുന്ദരിയായ ബിപാഷയെ നമുക്ക് ചിത്രങ്ങളിൽ കാണാൻ കഴിയും.നേരത്തെയും മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങൾ ബിപാഷ ബസു പോസ്റ്റ് ചെയ്തിരുന്നു. അന്ന് കറുപ്പ് നിറത്തിലുള്ള ഗൗൺ ആയിരുന്നു വേഷം. കൂടാതെ ഭർത്താവ് കരൺ സിങ്ങ് ഗ്രോവറുമൊത്തുള്ള ഫോട്ടോഷൂട്ടും വൈറലായിരുന്നു.

താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത അടുത്തിടെയാണ് താരം അറിയിച്ചത്. അന്ന് വളുത്ത നിറത്തിലുള്ള ഷർട്ടായിരുന്നു ബിപാഷ ധരിച്ചിരുന്നത്. 2016 ലാണ് ബിപാഷ ബസുവും കരൺ സിങ്ങ് ഗ്രോവറും വിവാഹിതരായത്. എലോൺ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. 2001ൽ പുറത്തിറങ്ങിയ അജ്നബി എന്ന സിനിമയിലൂടെയാണ് ബിപാഷ ബസു ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അജ്നബിയിലെ അഭിനയത്തിന് ബിപാഷ ബസുവിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചിരുന്നു