അനിയത്തിയ്ക്ക് ചേട്ടന്റെ സ്‌നേഹസമ്മാനം!!! കണ്ണ് നിറഞ്ഞ് സഹോദരി

പകരം വയ്ക്കാനില്ലാത്തതാണ് സഹോദര സ്‌നേഹം. സഹോദരീ സഹോദരന്മാരുടെ സ്‌നേഹ ബന്ധത്തിന്റെ പലതരത്തിലുള്ള വീഡിയോകള്‍ സോഷ്യലിടത്ത് വൈറലാകാറുണ്ട്. അപ്രതീക്ഷിത സമ്മാനങ്ങളുടെയും കൂടിച്ചേരലിന്റെയുമെല്ലാം വീഡിയോകള്‍ കണ്ണ് നിറയ്ക്കാറുണ്ട് പലപ്പോഴും. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകം…

പകരം വയ്ക്കാനില്ലാത്തതാണ് സഹോദര സ്‌നേഹം. സഹോദരീ സഹോദരന്മാരുടെ സ്‌നേഹ ബന്ധത്തിന്റെ പലതരത്തിലുള്ള വീഡിയോകള്‍ സോഷ്യലിടത്ത് വൈറലാകാറുണ്ട്. അപ്രതീക്ഷിത സമ്മാനങ്ങളുടെയും കൂടിച്ചേരലിന്റെയുമെല്ലാം വീഡിയോകള്‍ കണ്ണ് നിറയ്ക്കാറുണ്ട് പലപ്പോഴും. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകം കീഴടക്കിയിരിക്കുന്നത്.

സഹോദരിക്ക് അപ്രതീക്ഷിത സമ്മാനം നല്‍കിയിരിക്കുകയാണ് സഹോദരന്‍. സഹോദരന്‍ ഒരു ചെറിയ പെട്ടി സഹോദരിക്ക് നല്‍കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഐശ്വര്യ ബന്ദന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഹൃദയം നിറയ്ക്കുന്ന വീഡിയോ വന്നിരിക്കുന്നത്.

വളരെ ആകാംക്ഷയോടെയാണ് സഹോദരന്റെ സമ്മാനം പെണ്‍കുട്ടി തുറന്നു നോക്കുന്നത്. പെട്ടി തുറന്നപ്പോള്‍ സ്‌കൂട്ടറിന്റെ ചാവി കണ്ട പെണ്‍കുട്ടി, അത് വിശ്വസിക്കാനാകാതെ നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. തുടര്‍ന്ന് സഹോദരന്‍ അടുത്തു നിര്‍ത്തിയിട്ടിരിക്കുന്ന പുത്തന്‍ സ്‌കൂട്ടര്‍ അവളെ കാണിക്കുകയാണ്.

തനിക്കുള്ള ഗിഫ്റ്റാണ് ആ സ്‌കൂട്ടര്‍ എന്ന് അറിയുന്ന നിമിഷം സന്തോഷം കൊണ്ട് സഹോദരി കണ്ണുതുടയ്ക്കുകയാണ്. ശേഷം സന്തോഷത്തോടെ കണ്ണീരൊപ്പി അവള്‍ സഹോദരനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്.

ഒക്ടോബര്‍ 30- നാണ് വീഡിയോ പേജില്‍ പോസ്റ്റ് ചെയ്തത്. ‘യഥാര്‍ത്ഥ സ്നേഹം. ആദ്യ സവാരി’- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കോടി ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിട്ടുള്ളത്. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. അനിയത്തിയെ ഇത്രമാത്രം സ്‌നേഹിക്കുന്ന ആ സഹോദരന് സല്യൂട്ട് എന്നാണ് സൈബര്‍ ലോകം പറയുന്നത്.