വിവാഹ ശേഷമുള്ള ഓരോ അവസ്ഥകളേ’!!! ഭാര്യയുടെ മുടി ഉണക്കി റാഫി

Published by
Anu B

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പരമ്പരയാണ് ചക്കപ്പഴം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും അത്രമേല്‍ പ്രിയപ്പെട്ടവരാണ്. പരമ്പരയിലെ സുമേഷും ഏറെ ജനപ്രിയനായിരുന്നു. സുമേഷാണ് റാഫിയെ പ്രശസ്തനാക്കിയത്. കഥാപാത്രത്തിന് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

ടിക് ടോക് വീഡിയോസിലൂടെയാണ് റാഫി അഭിനയത്തിലേക്കെത്തുന്നത്. അടുത്തിടെയാണ് റാഫി വിവാഹിതനായത്. മലപ്പുറം സ്വദേശിനിയായ മഹീനയാണ് റാഫിയുടെ ജീവിത പങ്കാളി. ഇപ്പോഴിതാ മഹീന പങ്കുവെച്ച രസകരമായൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

കുളിച്ചിട്ട് വന്ന ഭാര്യയുടെ മുടി ഡ്രൈയര്‍ വച്ച് ഉണക്കി കൊടുക്കുന്ന വീഡിയോയാണ് മഹീന പങ്കുവെച്ചത്. ‘ഞങ്ങള്‍ അറിയാതെ എടുത്ത വീഡിയോ ആണെങ്കിലും, എനിക്ക് ഇത് ഇഷ്ടമായി’ എന്ന് പറഞ്ഞാണ് വീഡിയോ മഹീന പങ്കുവച്ചിട്ടുള്ളത്.

ഈ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് നിറയുന്നത്. ശ്രദ്ധേയമായ കമന്റാണ്
തട്ടീം മുട്ടീം പരമ്പരയിലെ കണ്ണനായെത്തിയ സിദ്ധാര്‍ഥിന്റേത്.

‘രസകരം, വിവാഹ ശേഷമുള്ള ഓരോ അവസ്ഥകളേ’ എന്നാണ് സിദ്ധാര്‍ഥിന്റെ കമന്റ്.
ഇതിന് താഴെ ‘അതെ അതെ’ എന്ന മറുപടിയുമായി മഹീനയും എത്തി. വീഡിയോ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.