ഇവൻ ഇനി രാധയായി പോകുമോ എന്ന് ചോദിച്ച് ലാൽ ജോസും ദിലീപിനെ കളിയാക്കി

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് ചാന്തുപൊട്ട്. ദിലീപ് വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് വന്ന ഈ ചിത്രം വലിയ ഹിറ്റ് ആയിരുന്നു. 2005 ൽ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. ലാൽ ജോസ്…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് ചാന്തുപൊട്ട്. ദിലീപ് വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് വന്ന ഈ ചിത്രം വലിയ ഹിറ്റ് ആയിരുന്നു. 2005 ൽ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം തിരക്കഥ എഴുതിയത് ബെന്നി കെ നായരമ്പലംആണ് . ദിലീപിന്റെ സിനിമ ജീവിതത്തിൽ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായ ഈ ചിത്രം ആ വർഷത്തെ തന്നെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ആയി മാറുകയും ചെയ്തു. ചിത്രം ഹിറ്റ് ആയതോടെ വേറെ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാൻ ശ്രമിച്ചു എങ്കിലും ചില നടന്മാർ ഈ വേഷം ചെയ്യാൻ തയാറായില്ല. ദിലീപിനെ പോലെ രാധയെ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുമോ എന്ന ഭയം കൊണ്ടാകും അവർ ഈ ചിത്രത്തിൽ നിന്ന് പിന്മാറിയത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് അതിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ചിത്രം ഇറങ്ങുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ സിനിമയെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. ഇത് സിനിമ ആകുന്നതിന് മുൻപ് തന്നെ നാടകം ആയിരുന്നു. അതിൽ ഞാൻ ആയിരുന്നു രാധയായി അഭിനയിച്ചത്. അത് ഞാൻ ദിലീപിന് അഭിനയിച്ച് കാണിച്ച് കൊടുത്തു. രാധയെ പോലെ പെരുമാറുന്ന ഒരു നൃത്ത അധ്യാപകനെ ആ സമയത്ത് ദിലീപ് തന്റെ അസിസ്റ്റന്റ് ആയി നിർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ പെരുമാറ്റം എല്ലാം പഠിച്ചെടുക്കാൻ വേണ്ടിയാണ് ദിലീപ് അദ്ദേഹത്തെ അസിസ്റ്റന്റ് ആക്കി വെച്ചത്.

ഷൂട്ടിങ് തുടങ്ങി കഴിഞ്ഞു ദിലീപ് രാധയായി മാറുകയായിരുന്നു. എന്നാൽ ഷൂട്ടിങ് കഴിഞ്ഞു വീട്ടിൽ ചെന്നാലും ദിലീപിന് നിന്ന് രാധ വിട്ട് പോകാത്ത അവസ്ഥയായി. സംസാരത്തിലും പെരുമാറ്റത്തിലും എല്ലാം രാധ വരുന്നു എന്ന് ദിലീപിന്റെ വീട്ടുകാരും പറയാൻ തുടങ്ങി. ഇവൻ ഇനി രാധയായി പോകുമോ എന്ന് ലാൽ ജോസും ദിലീപിനെ നോക്കി കളിയായി ചോദിച്ചു. ഈ കാര്യം പറഞ്ഞു ലാലും ദിലീപിനെ കളിയാക്കി. ഈ സിനിമയ്ക് ശേഷം സ്ത്രൈണവ സ്വഭാവമുള്ളവരെ ചാന്ത്‌പൊട്ട് എന്ന് വിളിക്കാൻ തുടങ്ങി. അത് തന്നെ വിഷമപ്പെടുത്തി. കാരണം ഇതിലെ രാധ സ്ത്രൈണവ സ്വഭാവം ഉള്ള ആൾ അല്ല. ആൺ ആയി വളർത്തേണ്ടിടത്ത് പെണ്ണായി വളർത്തിയത് കൊണ്ടുള്ള പ്രശ്നങ്ങളും ഒടുവിൽ രാധ തന്നെ അത് തിരിച്ചറിയുന്നതും ഒക്കെയാണ്.