മ്യൂസിക് റൈറ്റ്‌സിൽ റെക്കോർഡ് നേടി ഷാരൂഖിന്റെ ജവാൻ!

പത്താൻ എന്ന സൂപ്പർഹിറ്റിന് ശേഷം ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ നായകനാവുന്ന ചിത്രമാണ് ജവാൻ. തമിഴ് സംവിധായകനായ അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ താര സുന്ദരി നയൻതാരയാണ് നായികയായി എത്തുന്നത്.…

പത്താൻ എന്ന സൂപ്പർഹിറ്റിന് ശേഷം ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ നായകനാവുന്ന ചിത്രമാണ് ജവാൻ. തമിഴ് സംവിധായകനായ അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ താര സുന്ദരി നയൻതാരയാണ് നായികയായി എത്തുന്നത്. ജവാൻ നയൻ താരയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമ കൂടിയാണ്. സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും സിനിമയുടെ അപ്ഡേറ്റുകൾ എല്ലാം തന്ന വൈറലാവാറുണ്ട്.

ഇപ്പോഴിതാ ജവാന് മ്യൂസിക് റൈറ്റ്‌സ് ഇനത്തിൽ ലഭിച്ച തുക സിനിമാലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മ്യൂസിക് റൈറ്റ്‌സിൻറെ വിൽപ്പന വഴി 36 കോടി രൂപയാണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബോളിവുഡിൽ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത തുകയാണ് ഷാരൂഖ് ഖാന്റെ ജവാൻ നേടിയിരിക്കുന്നത്. ടി സിരീസാണ് മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്.

കിംഗ് ഖാൻ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് സൂചന.’റോ’യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് സൂചന. റെഡ് ചില്ലീസ് എൻറർടെയ്ൻമെൻറിൻറെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമ്മിക്കുന്നത്. ഈ വർഷം സെപ്റ്റംബർ 7 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും