‘ബിക്കിനി കൊലയാളി’ ചാള്‍സ് ശോഭ് രാജിനെ മോചിപ്പിക്കാന്‍ ഉത്തരവ്!!!

കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭ് രാജിനെ മോചിപ്പിക്കാന്‍ ഉത്തരവ്. നേപ്പാള്‍ ജയിലില്‍ വര്‍ഷങ്ങളായി കഴിയുന്ന ശോഭ്രാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിട്ടു. 2003 മുതല്‍ നേപ്പാള്‍ ജയിലിലാണ് ഇപ്പോള്‍ 78കാരനായ ശോഭ്രാജ്. കഠ്മണ്ഡു…

കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭ് രാജിനെ മോചിപ്പിക്കാന്‍ ഉത്തരവ്. നേപ്പാള്‍ ജയിലില്‍ വര്‍ഷങ്ങളായി കഴിയുന്ന ശോഭ്രാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിട്ടു. 2003 മുതല്‍ നേപ്പാള്‍ ജയിലിലാണ് ഇപ്പോള്‍ 78കാരനായ ശോഭ്രാജ്. കഠ്മണ്ഡു സെന്‍ട്രല്‍ ജയിലിലാണ് ശോഭ് രാജുള്ളത്. 21 വര്‍ഷം ഇന്ത്യയിലായിരുന്നു ശോഭ്രാജ് തടവില്‍ കഴിഞ്ഞത്.

ചാള്‍സ് ശോഭ്രാജ് ഇന്ത്യന്‍-വിയറ്റ്നാമീസ് രക്ഷിതാക്കളുടെ മകനായ ഫ്രഞ്ച് പൗരത്വമുള്ളയാളാണ്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് നേപ്പാളിലേക്ക് കടന്നതാണ്. 1975ല്‍ യാത്രക്കാരായ യുഎസ് പൗരന്‍ കോണി ജോ ബോറോന്‍സിച്ചിനെയും (29) കാമുകി ലോറന്റ് കാരിയറിനെയും( 26) കൊലപ്പെടുത്തിയിരുന്നു.

അതേ വര്‍ഷം തന്നെ കാഠ്മണ്ഡു, ഭക്തപൂര്‍ എന്നിവിടങ്ങളില്‍ ദമ്പതികളെയും കൊലപ്പെടുത്തിയിരുന്നു. 2003 സെപ്തംബര്‍ ഒന്നിനാണ് ശോഭ്രാജ് പിടിയിലാകുന്നത്.

ദമ്പതികളുടെ കൊലപാതകത്തില്‍ 21 വര്‍ഷം, യുഎസ് പൗരനെ കൊലപ്പെടുത്തിയതിന് 20 വര്‍ഷം, വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചതിന് ഒരു വര്‍ഷം, എന്നിങ്ങനെ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു ശോഭ്രാജ്. ഇരകളായവരെ ബിക്കിനിയില്‍ കണ്ടെത്തിയതിനാല്‍ ബിക്കിനി കൊലയാളി എന്നും പേരുണ്ട്. 15 ദിവസത്തിനകം ശോഭ്രാജിനെ നാടുകടത്താനാണ് കോടതി ഉത്തരവിട്ടത്.