ഒരു പുരുഷ പിന്തുണ ആവശ്യമായി നിന്ന സമയത്താണ് ഞാൻ രണ്ടാമത് വിവാഹം കഴിച്ചത്, എന്നാൽ

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു നടി ചാർമിള. ഒരു പിടി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞു. ചാർമിള കത്തി നിൽക്കുന്ന സമയത്താണ് താരത്തെ…

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു നടി ചാർമിള. ഒരു പിടി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞു. ചാർമിള കത്തി നിൽക്കുന്ന സമയത്താണ് താരത്തെ സ്ക്രീനിൽ നിന്ന് പെട്ടെന്ന് കാണതായത്. പിന്നീട് താരത്തിനെകുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ഇതിനിടയിൽ താരത്തിന്റെ ജീവിതത്തിൽ പല സംഭവങ്ങളും ഉണ്ടായിരുന്നു.സിനിമ കഥയേക്കാൾ സംഭവ ബഹുലമായിരുന്നു താരത്തിന്റെ ജീവിതം. ജീവിതം തന്നെ ഇതിനോടകം തന്നെ പലതും പഠിപ്പിച്ചുവെന്നും താരം പറഞ്ഞു. ഒരു മലയാളം മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ വ്യക്തി ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് മനസ് തുറന്നത്.ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ കൈപ്പിടിയിൽ ഉണ്ടായിരുന്ന പലതും തനിയ്ക്ക് നഷ്ടപ്പെട്ടിരുന്നു.

സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്ത് സമ്പദിച്ചതൊക്കെ തന്റെ ആർഭാട ജീവിതവും ദാമ്പത്യത്തിലെ തകർച്ചയും മൂലം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ജീവിക്കാൻ കഷ്ടപ്പെടുകയാണെന്നും താരം പറഞ്ഞു. ഒരു തരത്തിലാണ് ജീവിച്ച് പോകുന്നതെന്നും താരം പറഞ്ഞിരുന്നു. മുൻപത്തെ അവസ്ഥ പോലെയല്ല. മുൻപത്തെ അവസ്ഥയായിരുന്നെങ്കിൽ ജീവിതം തന്നെ അവസാനിപ്പിക്കാമായിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. കിടപ്പിലായ അമ്മയും ഒരു മകനുമുണ്ട് തന്റെ കൂടെ. അവരെ തനിയ്ക്ക് ഒരിക്കലും പട്ടിണിക്കിടാൻ കഴിയില്ല. ഈ അവസ്ഥയിൽ തനിയ്ക്ക് ആത്മഹത്യയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു.

നടൻ കിഷോർ സത്യയുമായുള്ള ദാമ്പത്യം അവസാനിപ്പിച്ച ശേഷമാണ് ചാര്മിള തന്റെ സഹോദരിയുടെ സുഹൃത്തിനെ വിവാഹം കഴിച്ചത്, എന്നാൽ അതും തന്റെ മോശം തീരുമാനം ആയിരുന്നു എന്ന് പറയുകയാണ് താരം, ചാര്മിളയുടെ വാക്കുകൾ ഇങ്ങനെ, ആദ്യ വിവാഹം തനിക്ക് പരാജയം ആയിരുന്നു. കാബൂളി വാല ഹിറ്റ് ആയി നിൽക്കുന്ന സമയത്ത് പോലും വീട്ടിൽ അച്ഛനും അമ്മയും വിവാഹം കഴിക്ക് എന്നാണു എന്നോട് പറഞ്ഞു കൊണ്ടിരുന്നത്. ഒടുവിൽ അവർ ആഗ്രഹിച്ചത് പോലെ വിവാഹം കഴിച്ച ഭർത്താവും പറഞ്ഞു ഇനി അഭിനയിക്കേണ്ട എന്ന്. ആ ബന്ധം പരാജയപെട്ടു. അച്ഛൻ 2003ൽ ആണ് മരിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു പുരുഷ പിന്തുണ അത്യാവിശം ആയിരുന്നു. അതാണ് രണ്ടാമതും വിവാഹം കഴിച്ചത്. ആ തീരുമാനം തെറ്റായി പോയി. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാനുള്ള എന്റെ അവസരം നഷ്ട്ടപെട്ടു. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം രണ്ടാം വിവാഹം ഒരു എടുത്ത് ചാട്ടം ആയിരുന്നു.