മണികുട്ടന്റേയും ടിമ്പലിന്റെയും സൗഹൃദം അവസാനിപ്പിച്ചു, ചർച്ചയായി തിങ്കളിന്റെ പോസ്റ്റ്

മലയാളത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നോബി, ഡിംപല്‍, കിടിലം ഫിറോസ്,മണിക്കുട്ടൻ, മജ്‍സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്‍മി ജയൻ, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണൻ, അഡോണി ടി ജോണ്‍റംസാൻ…

മലയാളത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നോബി, ഡിംപല്‍, കിടിലം ഫിറോസ്,മണിക്കുട്ടൻ, മജ്‍സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്‍മി ജയൻ, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണൻ, അഡോണി ടി ജോണ്‍റംസാൻ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്‍മി എന്നിവരായിരുന്നു തുടക്കത്തില്‍ ബിഗ് ബിഗ് ബോസില്‍ മത്സാര്‍ഥികളായി എത്തിയത്. വൈല്‍ഡ് എൻട്രിയായി ഫിറോസ്- സജ്‍ന ദമ്പതിമാരും,. മിഷേലും രമ്യാ പണിക്കരുമെത്തി വളരെ മികച്ച രീതിയിൽ മുന്നോട്ട് പോയികൊണ്ടിരിക്കുന്നതിനിടെയാണ് ഷോ ഇടക്ക് വെച്ച് അവസാനിപ്പിച്ചത്. തമിഴ്‌നാട്ടിൽ കോവിഡിന്റെ വ്യാപനം മൂലം ലോക്ക് ഡൗൺ പ്രഖാപിച്ച സാഹചര്യത്തിൽ ആണ് സംപ്രേക്ഷണം നിർത്തി വെച്ചത്, തമിഴ് നാട് സർക്കാർ ആണ് ഷൂട്ടിംഗ് നിർത്തിവെക്കാൻ നിർദ്ദേശിച്ചത്.

manikuttan01
manikuttan01

എന്നാൽ ഷോ അവസാനിപ്പിച്ചതിനു പിന്നാലെ വിജയികളെ പ്രേക്ഷകർക്ക് തന്നെ തിരഞ്ഞെടുക്കാനുള്ള അവസരം ബിഗ്‌ബോസ് നൽകിയിരുന്നു, ബിഗ്‌ബോസ് അനുവദിച്ച സമയത്തിനുള്ളിൽ കൂടുതൽ വോട്ട് കിട്ടുന്ന ആളായിരിക്കും ഷോയിലെ വിജയി എന്നാണ് പറഞ്ഞത്, ഇപ്പോൾ ഷോയുടെ ഫിനാലെനടന്നിരിക്കുകയാണ്, ചെന്നൈയിലാണ് ഫിനാലെ നടന്നത് . ബിഗ് ബോസ് ഫിനാലെ എഷ്യാനെറ്റ് ഉടന്‍ തന്നെ സംപ്രേക്ഷണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ഫിനാലെ അവസാനിച്ച ശേഷം മണിക്കുട്ടൻ ആണ് വിജയി എന്നാണ് വാർത്തകൾ വന്നത്, വിന്നർ ട്രോഫിയുമായി മണിക്കുട്ടൻ നിൽക്കുന്ന ചിത്രവും ശ്രദ്ധ നേടിയിരുന്നു ബിഗ്‌ബോസിലെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ രണ്ടു പേരായിരുന്നു മണികുട്ടനും ടിമ്പലും, ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ഇവർ നല്ല സൗഹൃദത്തിൽ ആയിരുന്നു, ബിഗ് ബോസ് ഷോ നിർത്തിയതോടെ ഇരുവരും ഒന്നിച്ചുള്ള സൗഹദനിമിഷങ്ങൾ കൂടിയാണ് പ്രേക്ഷകർക്ക് മിസ്സായത്. സോഷ്യൽ മീഡിയയിൽ ഡിംപലിനും മണിക്കുട്ടനും പ്രത്യേകം ആർമികൾ വരെയുണ്ട്. ബിഗ് ബോസ് വീടിനകത്തെ ഇവരുടെ സൗഹൃദനിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്.

എന്നാൽ ഇപ്പോൾ യവരുടെ സൗഹൃദം അവസാനിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഡിംപലും മണിക്കുട്ടനും ഒന്നിച്ച് ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല . ഇരുവരോട് ഒരുമിച്ച് എത്തണമെന്ന് പ്രേക്ഷകർ അഭ്യർത്ഥിച്ചിരുന്നു. ഇപ്പോഴിത പ്രേക്ഷകരെ ഏറെ ആശയ കുഴപ്പത്തിലാക്കുന്ന റിപ്പോർട്ടാണ് പുറത്ത് പ്രചരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് ഇരുവരും പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണ്. ഇപ്പോൾ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നില്ല. ഇരുവരും തെറ്റിയെന്നുള്ള വിവരം പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിട്ടുണ്ട്. അത് മാത്രമല്ല  ഡിംപലിന്റെ സഹോദരി തിങ്കളിന്റെ പോസ്റ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ  ചർച്ചയായിട്ടുണ്ട്.