നയന്‍താരയുടെ ഉയര്‍ച്ചയ്ക്ക് കാരണം ആയ നടി..! തമിഴിലേക്കുള്ള നയന്‍സിന്റെ വരവിന് പിന്നില്‍ ഇങ്ങനേയും ഒരു കഥയുണ്ട്..!

Published by
Nikhina

തെന്നിന്ത്യയിലെ താരറാണിയാണ് നയന്‍താര, ഇപ്പോള്‍ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ച താരത്തെ കുറിച്ച് നടി ചാര്‍മിള പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. നയന്‍താരയെ തമിഴ് സിനിമാ ലോകത്തേക്ക് പരിചയപ്പെടുത്തിക്കൊടുത്തത് തന്നെ ഞാന്‍ ആണെന്നാണ് ചാര്‍മിള പറയുന്നത്.. കൗമുദി മൂവിസിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ ആണ് നടി ചാര്‍മിള ഇതേ കുറിച്ച് പറഞ്ഞത്.

ഏഷ്യാനെറ്റ് ചാനല്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വെച്ചാണ് താന്‍ ആദ്യമായി നയന്‍താരയെ കാണുന്നത് എന്നാണ് ചാര്‍മിള പറയുന്നു. അന്ന് നയന്‍താര തന്നോട് വന്ന് ഒരുപാട് സംസാരിച്ചു എന്നാണ് ചാര്‍മിള അഭിമുഖത്തില്‍ പറഞ്ഞത്. കാബൂളിവാല എന്ന ചിത്രം ഞാന്‍ കണ്ടു.. ചേച്ചിയുടെ അഭിനയം വളരെ നന്നായിട്ടുണ്ട് എന്നെല്ലാം നയന്‍താര എന്നോട് പറഞ്ഞു… ചാര്‍മിള ഓര്‍ത്തെടുക്കുന്നു..

പിന്നീട് തന്റെ സിനിമകളെ കുറിച്ചും തുറന്ന് പറഞ്ഞ നയന്‍താര തമിഴില്‍ അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞെന്നും സഹായം അഭ്യര്‍ത്ഥിച്ചെന്നും ചാര്‍മിള പറയുന്നു.. നയന്‍താര തന്നോട് പറഞ്ഞത് ഇപ്രകാരം ആയിരുന്നു എന്നാണ് ചാര്‍മിള പറഞ്ഞത്… ചേച്ചി..ഞാന്‍ മോഹന്‍ലാല്‍ സാറിനൊപ്പം ഒരു സിനിമ ചെയ്തു.. അത് ഓടിയില്ല.. തമിഴിലേക്ക് വരണം..

ചേച്ചി ആരോടെങ്കിലും ഒന്ന് പറയൂ എന്നും നയന്‍താര പറഞ്ഞിരുന്നുവത്രെ..പിന്നീട് താന്‍ എസ് എസ് മ്യൂസിക്കിന്റെ പിആര്‍ലെ ഒരു വ്യക്തിയ്ക്ക് നയന്‍താരയുടെ നമ്പര്‍ കൊടുത്തു.. എന്നിട്ട് അവിടെ ഒരു പെണ്‍കുട്ടി ഉണ്ടെന്നും സഹായിക്കണേ എന്നും പറഞ്ഞു.. എന്നാണ് ചാര്‍മിള പറഞ്ഞത്.