ഇത് ആദ്യമായിട്ടാ ഒരു പെണ്ണ് എന്നെ തോല്‍പ്പിക്കുന്നത്!!! സസ്‌പെന്‍സ് നിറച്ച് വീണ്ടും ‘ചതുരം’

ഇടവേളയ്ക്ക്് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ചതുരം’. സസ്‌പെന്‍സ് നിറച്ച് ചതുരത്തിന്റെ രണ്ടാം ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഓഗസ്റ്റില്‍ തിയറ്ററിലെത്തും. മുന്‍പ് പുറത്തുവന്ന ഹോട്ട് ടീസറും പോസ്റ്ററുകളും ഏറെ…

ഇടവേളയ്ക്ക്് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ചതുരം’. സസ്‌പെന്‍സ് നിറച്ച് ചതുരത്തിന്റെ രണ്ടാം ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രം ഓഗസ്റ്റില്‍ തിയറ്ററിലെത്തും. മുന്‍പ് പുറത്തുവന്ന ഹോട്ട് ടീസറും പോസ്റ്ററുകളും ഏറെ വൈറലായിരുന്നു. സ്വാസികയും റോഷനുമാണ് ചതുരത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. വലിയൊരു ഒരു സസ്‌പെന്‍സ് ചിത്രത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്.

അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വെഷത്തിലെത്തുന്നുണ്ട്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് രചന. ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മാണം.