Categories: Film News

ചെക്ക്‌മേറ്റിൽ അനൂപ് മേനോന്റെ നായികയായി എത്തുന്നത് ആരാണെന്നോ?

Published by
AISHUAISWARYA

അനൂപ് മേനോന്റെ പുതിയ ചിത്രമായ ചെക്മേറ്റിൽ നായികയാവുന്നത് ആരാണെന്നറിയാമോ?ഹരിശ്രീ ട്രൂപ്പിന്റെ ഉടമയും സിദ്ദീഖ്‌ലാൽ ആദ്യമായി തിരക്കഥയെഴുതിയ ചിത്രം ‘പപ്പൻ പ്രിയപ്പെട്ട പപ്പന്റെ’ നിർമാതാവുമായ ഹരിശ്രീ ഹരീന്ദ്രന്റെ മകൾ രേഖ ഹരീന്ദ്രൻ ആണ് സിനിമയിലെ നായിക. അമേരിക്കൻ മലയാളിയാണ് രേഖ. അമേരിക്കയിലെ പ്രമുഖ ധനകാര്യസ്ഥാപനത്തിൽ ഉദ്യോഗസ്ഥയായ രേഖ അറിയപ്പെടുന്ന മോഡലും ഡാൻസറും കൂടിയാണ്.

അമേരിക്കൻ മലയാളിയായ രതീഷ് ശേഖർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചെക്മേറ്റ് ഒരു മൈൻഡ്ഗെയിം ത്രില്ലറാണ്. ഒരു നഗരത്തിന്റെ ഭാഗവും ഒരു ചെസ് ബോർഡിന്റെ ചിത്രവും ഒരു തോക്കുമാണ് ടൈറ്റിൽ പോസ്റ്ററിലുള്ളത്.”നിങ്ങളുടെ ഓരോ നീക്കവും അവസാനത്തേത് ആയിരിക്കാം’ എന്ന ടാഗ് ലൈനോടെയാണ് സിനിമയുടെ പോസ്റ്റർ എത്തിയിരിക്കുന്നത്.

പൂർണമായും ന്യൂയോർക്കിൽ ചിത്രീകരിച്ച സിനിമ സെപ്റ്റംബറിന് തിയറ്ററുകളിലെത്തും. രാഷ്ട്രീയക്കാരാനായാണ് ചിത്രത്തിൽ അനൂപ് വേഷമിടുക. സംവിധായകൻ രതീഷ് ശേഖർ തന്നെയാണ് സംഗീതം, ഛായാഗ്രഹണം നിർവഹിക്കുന്നത്. അതേസമയം, രാകേഷ് ഗോപന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ‘തിമിംഗലവേട്ട’യാണ് അനൂപ് മേനോന്റെതായി പ്രദർശനത്തിന് തയ്യാറായിരിക്കുന്ന പുതിയ സിനിമ