പറയാൻ വാക്കുകൾ കിട്ടുന്നില്ല, സന്തോഷത്തിൽ ചെമ്പൻ വിനോദും ഭാര്യയും

വ്യത്യസത്യമായ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് വിനോദ് ജോസ്,  കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു താരം കോട്ടയം സ്വദേശിയായ ഡോക്ടര്‍ മറിയം തോമസിനെ രണ്ടാമത് വിവാഹം കഴിച്ചത്. തന്നേക്കാള്‍ ഒരുപാട്  പ്രായം  കുറഞ്ഞ…

വ്യത്യസത്യമായ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് വിനോദ് ജോസ്,  കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു താരം കോട്ടയം സ്വദേശിയായ ഡോക്ടര്‍ മറിയം തോമസിനെ രണ്ടാമത് വിവാഹം കഴിച്ചത്. തന്നേക്കാള്‍ ഒരുപാട്  പ്രായം  കുറഞ്ഞ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് സോഷ്യല്‍ മീഡിയയില്‍ വളരെയധികം താരം വിമര്‍ശിക്കപ്പെട്ടിരുന്നു.  45 വയസുള്ള ചെമ്പന്‍ വിനോദ് 25 വയസ്സുള്ള മറിയത്തെ ആണ് വിവാഹം ചെയ്തത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ് ആണ്. ഒരുപാട് നാളത്തെ ഇരുവരുടെയും സൗഹൃദം വിവാഹത്തിൽ എത്തുകയായിരുന്നു, ഇവർക്കെതിരെ  വളരെ മോശമായ തരത്തിലുള്ള നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഇവർ അതൊന്നും കാര്യമായി എടുക്കാതെ ദാമ്പത്യ ജീവിതം തുടങ്ങുകയായിരുന്നു.

ഇന്ന് ചെമ്പൻ വിനോദിന്റെയും മറിയത്തിന്റെയും വിവാഹ വാര്ഷികമാണ്,  വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് ചെമ്പന്‍ വിനോദ് എത്തിയിട്ടുള്ളത്. എന്റെ ചെമ്പോസ്‌ക്കിക്ക് ആനിവേഴ്‌സറി ആശംസകളെന്നാണ് താരം കുറിച്ചിട്ടുള്ളത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴിലായി ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. സൗബിന്‍ ഷാഹിര്‍, മുഹ്‌സിന്‍ പെരാരി, റിമ കല്ലിങ്കല്‍, സുധി കോപ്പ, ആന്‍ അഗസ്റ്റിന്‍, രചന നാരായണന്‍കുട്ടി ഇവരെല്ലാം ആശംസ അറിയിച്ചിട്ടുണ്ട്.

ലോക്ഡൗണ്‍ സമയത്തായിരുന്നു ചെമ്പന്‍ വിനോദിന്റെ ജീവിതത്തിലേക്ക് മറിയം തോമസെത്തിയത്. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമായാണ് ഇരുവരും ഒന്നിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹചിത്രവും വിശേഷങ്ങളും വൈറലായിരുന്നു. 45കാരനായ ചെമ്പന്‍ വിനോദിന്റെ രണ്ടാം വിവാഹമായിരുന്നു. സൈക്കോളജിസ്റ്റും സൂംബ ട്രെയിനറുമായ മറിയത്തിന് 25 വയസ്സായിരുന്നു പ്രായം. ഇവരുടെ പ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞായിരുന്നു പ്രധാനവിമര്‍ശനം