ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം ‘ഛുപ്’ ഒടിടിയിലേക്ക്!!

ദുല്‍ഖര്‍ സല്‍മാന്റെ മൂന്നാമത് ബോളിവുഡ് ചിത്രം എന്ന രീതിയില്‍ ആരാധകര്‍ക്കിടയില്‍ പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഛുപ്. സെപ്റ്റംബര്‍ 23 ന് തീയറ്ററില്‍ എത്തി മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി…

ദുല്‍ഖര്‍ സല്‍മാന്റെ മൂന്നാമത് ബോളിവുഡ് ചിത്രം എന്ന രീതിയില്‍ ആരാധകര്‍ക്കിടയില്‍ പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഛുപ്. സെപ്റ്റംബര്‍ 23 ന് തീയറ്ററില്‍ എത്തി മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. സീ ഫൈവാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് ഏറ്റെടുത്തിരിക്കുന്നത്. നവംബര്‍ 25ന് ആകും സീ ഫൈവില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ദുല്‍ഖറിന്റെ ഛുപ് പ്രേക്ഷകരിലേക്ക് എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍- സണ്ണി ഡിയോള്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയത്. ആര്‍ ബല്‍കി ആയിരുന്നു സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചത്. അദ്ദേഹം തന്നെയാണ് രചനയും ഒരുക്കിയത്. സിനിമയുടെ നിര്‍മ്മാണത്തിലും ബല്‍കി പങ്കാളിയായിരുന്നു. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് ഛുപ് നിര്‍മ്മിച്ചിരുന്നത്. ഛായാഗ്രഹണം- വിശാല്‍ സിന്‍ഹ, സംഗീതം-അമിത് ത്രിവേദി, എഡിറ്റിംഗ് – നയന്‍ എച്ച് കെ ഭദ്ര. പ്രൊഡക്ഷന്‍ ഡിസൈനര്‍- സന്ദീപ് ഷറദ് റവാഡെ,

സൌണ്ട് ഡിസൈനിംഗ് – ദേബഷിഷ് മിശ്ര, വരികള്‍- സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം – അയ്ഷ മര്‍ച്ചന്റ്, സംഘട്ടനം- വിക്രം ദഹിയ എന്നിവരായിരുന്നു മറ്റ് അണിയറ പ്രവര്‍ത്തകര്‍. ആര്‍ ബല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ‘കര്‍വാന്‍’, ‘ദി സോയ ഫാക്ടര്‍’ എന്നീ സിനിമകള്‍ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ ഛുപ് എന്ന തന്റെ മൂന്നാമത് ബോളിവുഡ് സിനിമയുടെ ഭാഗമായത്.