ചുരുളി സിനിമയിലെ ഭാഷ പ്രയോഗം കഥാപാത്രത്തിന് അനുവാര്യം പോലീസ് !!

ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ജോജു ജോർജ്, വിനയ്‌ഫോർട്ട്, ചെമ്പൻ വിനോദ്, എന്നിവർ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ചുരുളി. ഒറ്റിറ്റി ഫ്ലാറ്റ് ഫോമിലൂടെ പുറത്ത് വിട്ട ചിത്രം ഏറെ വിമർശങ്ങൾക്കിടയാളക്കിയിരുന്നു. ചിത്രത്തിലെ ഭാഷ…

ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ജോജു ജോർജ്, വിനയ്‌ഫോർട്ട്, ചെമ്പൻ വിനോദ്, എന്നിവർ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ചുരുളി. ഒറ്റിറ്റി ഫ്ലാറ്റ് ഫോമിലൂടെ പുറത്ത് വിട്ട ചിത്രം ഏറെ വിമർശങ്ങൾക്കിടയാളക്കിയിരുന്നു. ചിത്രത്തിലെ ഭാഷ പ്രയോഗം ആണ് ഏറെ വിവാദങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കിയത്. കൂടാതെ ഈ സിനിമ നിരോധിക്കണം എന്ന തലത്തിൽ പലരും കോടതിയെ സമീപിക്കുക ഉണ്ടായി.

കോടതി ഇതിന് മറുപടി നൽകിയത്. പോലീസ് ഈ സിനിമ കണ്ട് വിശദീകരണം നൽകുക എന്നതായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പോലീസ് നിലപാട് അറിയിച്ചിരിക്കുകയാണ് കോടതിയെ എ ഡി ജി പി പത്മകുമാർ സമിതി ആണ് വിശദീകരണം നൽകിയത്. പോലീസിന്റെ വിശദീകരണം : ചുരുളിക്ക് പോലീസിന്റെ ക്ലീൻ ഷീറ്റ്. സംഭാഷണത്തിലോ ദൃശ്യത്തിലോ നിയമലഖനം ഇല്ല. ഭാഷയും സംഭാഷണവും കഥ സന്ദർഭത്തിന് യോജിച്ചത് മാത്രം. നിയമ ലംഘനം ഇല്ലെന്ന് റിപ്പോർട്ട്. ആവിഷ്കാര സ്വാതന്ത്ര്യ നാളിൽ നിന്നുള്ള സൃഷ്ട്ടി മാത്രം. നില നിൽപ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തിരുമാനിക്കാം എന്ന് സമിതി പറയുന്നത്.