ഗായികയെയാണ് ഇഷ്ടം, അല്ലാതെ നിങ്ങള്‍ നിക്കറിട്ട് നടക്കുന്ന ചിത്രങ്ങള്‍ കാണാന്‍ അല്ല ഫോളോ ചെയ്യുന്നത്! അമൃത സുരേഷിനെതിരെ രൂക്ഷ വിമര്‍ശനം

ഗോപി സുന്ദറും അമൃത സുരേഷും ജീവിതം ഒന്നിച്ച് ആരംഭിച്ചതോടെ സൈബര്‍ ആക്രമണങ്ങളും അനവധിയാണ്. പല രീതിയിലാണ് താരങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നത്. ഒന്നിച്ചുള്ള താരങ്ങളുടെ പ്രണയ ചിത്രങ്ങള്‍ക്കെല്ലാം രൂക്ഷവിമര്‍ശനം നിറയാറുണ്ട്. എന്നാല്‍ ഇതിനോടൊന്നും ഇരുവരും പ്രതികരിക്കാറില്ല.…

ഗോപി സുന്ദറും അമൃത സുരേഷും ജീവിതം ഒന്നിച്ച് ആരംഭിച്ചതോടെ സൈബര്‍ ആക്രമണങ്ങളും അനവധിയാണ്. പല രീതിയിലാണ് താരങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നത്. ഒന്നിച്ചുള്ള താരങ്ങളുടെ പ്രണയ ചിത്രങ്ങള്‍ക്കെല്ലാം രൂക്ഷവിമര്‍ശനം നിറയാറുണ്ട്. എന്നാല്‍ ഇതിനോടൊന്നും ഇരുവരും പ്രതികരിക്കാറില്ല.

ഇപ്പോഴിതാ താരങ്ങള്‍ പങ്കുവച്ചിരിക്കുന്ന പുതിയ വീഡിയോയ്ക്കും വിമര്‍ശനം നിറയുന്നത്. ഹണിമൂണ്‍ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇരയായിരിക്കുന്നത്. ഈ വീഡിയോയ്ക്കാണ് വിമര്‍ശനാത്മകമായ കമന്റുകള്‍ വന്നിരിക്കുന്നത്.

അമൃതയുടെ വസ്ത്രധാരണത്തെയാണ് ചിലര്‍ വിമര്‍ശിക്കുന്നത്. നയന്‍താര ആകാന്‍ നോക്കിയതാണോ എന്നാണ് വിമര്‍ശനം. ഒരു ഷോര്‍ട്ട്‌സും ബനിയനും അണിഞ്ഞാണ് അമൃത വീഡിയോയില്‍ എത്തിയിരിക്കുന്നത്. ഷോര്‍ട്‌സ് അണിഞ്ഞു അമൃത ഓടി പോകുന്ന കാഴ്ചയാണ് വീഡിയോയില്‍.

അമൃത സുരേഷ് എന്ന ഗായികയുടെ സ്വരം ഇഷ്ടമാണ്. അവരുടെ പാട്ടുകള്‍ തനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് മാത്രമാണ് നിങ്ങളെ ഫോളോ ചെയ്യുന്നത്. അല്ലാതെ നിങ്ങള്‍ നിക്കറിട്ട് നടക്കുന്ന നിങ്ങളുടെ ഹണിമൂണ്‍ ചിത്രങ്ങള്‍ കാണുവാന്‍ വേണ്ടി അല്ല എന്നായിരുന്നു ഒരാളുടെ കമന്റ്.

ഈ കമന്റ് മാത്രമല്ല നിരവധി കമന്റുകളാണ് അമൃതയെ വിമര്‍ശിച്ചുകൊണ്ടുള്ളത്.
എന്നാല്‍ ഒരു കമന്റിന് പോലും താരം മറുപടിയും നല്‍കിയിട്ടില്ല.
ഇത്തരം കമന്റുകള്‍ ഒന്നും തന്നെ ബാധിക്കില്ലെന്നും തങ്ങളുടെ സന്തോഷങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അമൃതയും ഗോപിയും അടുത്തിടെ പറഞ്ഞിരുന്നു.