പട്ടുചേല ചുറ്റി നവവധുവിനെപ്പോലെ ദില്‍ഷ!! മുഖവും മനസും ഒരേ പോലെ കുമ്മായം പൂശിയല്ലോ; പുതിയ ഫോട്ടോഷൂട്ടിന് നേരെ സൈബര്‍ ആക്രമണം

ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ഒടുവില്‍ വിജയിയായത് ദില്‍ഷയായിരുന്നു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഒരു പെണ്‍കുട്ടി വിജയി ആകുന്നത്. ഷോയില്‍…

ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ഒടുവില്‍ വിജയിയായത് ദില്‍ഷയായിരുന്നു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഒരു പെണ്‍കുട്ടി വിജയി ആകുന്നത്. ഷോയില്‍ നിന്ന് പുറത്തിറങ്ങിയതോടെ ധാരാളം വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും ദില്‍ഷയ്ക്ക് നേരിടേണ്ടി വന്നു. സഹമത്സരാര്‍ത്ഥിയായിരുന്ന റോബിനുമായി ഒരു പ്രണയം പ്രതീക്ഷിച്ചിരുന്ന ആരാധകരുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന തരത്തിലായിരുന്നു ദില്‍ഷയുടെ പ്രതികരണം. റോബിനോട് ദില്‍ഷ നോ പറഞ്ഞതോടെ നിരവധി വിമര്‍ശനങ്ങള്‍ താരം ഏറ്റുവാങ്ങേണ്ടി വന്നു.

അര്‍ഹിക്കാത്ത വിജയമായിരുന്നു ദില്‍ഷ നേടിയത് എന്നായിരുന്നു പ്രധാനവിമര്‍ശനം. ബിഗ് ബോസിലെ തന്നെ മറ്റു മത്സരാര്‍ഥികളായിരുന്ന റോബിന്റേയും ബ്ലെസ്ലിയുടേയും ഫാന്‍സുകാര്‍ വോട്ട് ചെയ്തതു കൊണ്ടാണ് ദില്‍ഷ ജയിച്ചതെന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ആദ്യമായിട്ടായിരിക്കും വിജയി ആയ ഒരാള്‍ക്ക് സങ്കടമുണ്ടാകുന്നതെന്ന് പറഞ്ഞ് ദില്‍ഷ വീഡിയോയുമായി രംഗത്തെത്തിയിരുന്നു.

വിജയി ആയി തന്റെ പേര് പ്രഖ്യാപിക്കുമ്പോള്‍ സഹമത്സരാര്‍ഥികളാരും തന്നെ അഭിനന്ദിക്കുകയോ തനിക്കു വേണ്ടി കൈയ്യടിയ്ക്കുകയോ ചെയ്തില്ലെന്നായിരുന്നു ദില്‍ഷയുടെ പരാതി. ഇനി റോബിനുമായും ബ്ലെസ്ലിയുമായും യാതൊരുവിധ സൗഹൃദവും ഉണ്ടാകില്ലെന്നും ദില്‍ഷ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തു വന്നതിന് ശേഷം ഫോട്ടോഷൂട്ടുകളും ഉദ്ഘാടനങ്ങളുമൊക്കെയായി തിരക്കിലായിരുന്നു ദില്‍ഷ. ഇപ്പോഴിതാ ദില്‍ഷയുടെ പുതിയ ഫോട്ടോഷൂട്ടാണ് സൈബര്‍ ആക്രമണം നേരിടുന്നത്. ബ്രൈഡല്‍ ലുക്കിലാണ് ദില്‍ഷ ഫോട്ടോഷൂട്ടില്‍ തിളങ്ങിയത്. ഇളം പച്ച നിറത്തിലെ സാരി ധരിച്ച് അതിമനോഹരിയാണ് ദില്‍ഷ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുപ്പിവളകളും മാലയും നെറ്റി ചുട്ടിയുമൊക്കെ ധരിച്ച് ഒരു നവവധുവിനെ പോലെ തന്നെയാണ് ദില്‍ഷയുടെ ചിത്രങ്ങള്‍.

കിളവി ലുക്ക്, പുട്ടി കൂടിപ്പോയാലോ അമ്മച്ചി, മേക്കപ്പ് ലേശം കൂടിപ്പോയോ ചേച്ചി, പറക്കും തളികയിലെ പെണ്ണിനെ പോലെയുണ്ട്, ഡോക്ടറിന്റെയും ബ്ലെസ്സ്‌ലിയുടേയും പുതിയ റീല്‍സ് കണ്ടു കുരുപൊട്ടി ഇട്ട പോസ്റ്റാണെന്ന് ആര്‍ക്കും സംശയം ഒന്നുമില്ലല്ലല്ലോ ല്ലേ എന്നൊക്കെ നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മുഖവും മനസും ഒരേ പോലെ കുമ്മായം പൂശിയത്, പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാതെ ഒളിഞ്ഞു നടക്കുന്ന ചരിത്രത്തിലെ ഒരേ ഒരു ടൈറ്റില്‍ വിന്നര്‍ എന്നൊക്കെ പറയുന്നവരും കുറവല്ല. ചിലരാകട്ടെ ഡോക്ടറുമായി സംസാരിക്കുമോ, എന്നിട്ട് പ്രശ്‌നങ്ങളൊക്കെ പരിഹരിക്കുമോ എന്നും ചോദിക്കുന്നുണ്ട്.