സുരേഷ്‌ഗോപിയുടെ സിനിമ വിജയിച്ചാല്‍ അതിന്റെ പങ്ക് ഒരുപാട് പേരുടെ കണ്ണീരൊപ്പും!- അഞ്ജു പാര്‍വ്വതി

പാപ്പന്‍ എന്ന സിനിമ തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ എന്തുകൊണ്ട് സുരേഷ് ഗോപി ചിത്രങ്ങള്‍ വിജയിക്കണം എന്ന് അതിയായി ആഗ്രഹിക്കുന്നെന്ന് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് അഞ്ജു പാര്‍വ്വതി. ഫേസ്ബുക്കില്‍…

പാപ്പന്‍ എന്ന സിനിമ തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ എന്തുകൊണ്ട് സുരേഷ് ഗോപി ചിത്രങ്ങള്‍ വിജയിക്കണം എന്ന് അതിയായി ആഗ്രഹിക്കുന്നെന്ന് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് അഞ്ജു പാര്‍വ്വതി. ഫേസ്ബുക്കില്‍ ഇവര്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സുരേഷ് ഗോപിയുടെ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. എന്ത് കൊണ്ട് ഈ മനുഷ്യന്റെ സിനിമകള്‍ സൂപ്പര്‍ ഹിറ്റാകണം എന്ന് അതിയായി ആഗ്രഹിക്കുന്നതെന്നറിയാമോ?

അതിനായി ഹൃദയം നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നതെന്നറിയാമോ? ഉത്തരം വളരെ ലളിതം..എന്ന് പറഞ്ഞാണ് ഇതിനുള്ള ഉത്തരം അഞ്ജു പറയുന്നത്.. ആ ഉത്തരം ഇതായിരുന്നു.. ബാക്കി താരങ്ങളുടെ സിനിമ സൂപ്പര്‍ മെഗാ ഹിറ്റാകുമ്പോള്‍ അവരുടെ ശേഖരത്തില്‍ മുന്തിയ ഒരു കാര്‍ കൂടി അതിഥിയായിട്ടെത്തും.

അല്ലെങ്കില്‍ കുടുംബവുമൊത്ത് അടിപൊളി യുറോപ്യന്‍ ട്രിപ്പ്; ഒപ്പം കുറെ പാര്‍ട്ടി.. അങ്ങനെ അത് അവസാനിക്കും പക്ഷേ, സുരേഷ് ഗോപി അങ്ങനെയല്ല.. സുരേഷ് ഗോപി എന്ന ഒരു സിനിമയ്ക്ക് കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ അതിന്റെ ഒരു വിഹിതം തൊഴിലില്ലാതെ വിഷമിക്കുന്ന മിമിക്രി കലാകാരന്മാരുടെ പക്കലെത്തും.

അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമ വിജയിക്കണം എന്ന് പറയുന്നത് എന്നാണ് അഞ്ജു കുറിയ്ക്കുന്നത്. തനിക്ക് എതിരെ തിരിഞ്ഞവരെ പോലും സഹായിക്കാന്‍ അദ്ദേഹം തുനിയും എന്നും കുറിപ്പില്‍ പറയുന്നു.

കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചതിന്റെ പേരില്‍ വഴിയാധാരമായ ഒരു മനുഷ്യനെ സഹായിക്കാനും ഈ മനുഷ്യനേ ഉള്ളൂ! തൃശൂര്‍ മാപ്രാണം സ്വദേശിയായ ജോസഫ് സെറിബ്രല്‍ പാള്‍സി ബാധിച്ച രണ്ടു മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നല്‍കിയില്ല എന്ന് കരഞ്ഞ് പറഞ്ഞിരുന്നു.

ഇവരുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നല്‍കുമെന്നാണ് ശ്രീ. സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. ഈ കരുണയും സഹജീവി സ്‌നേഹവും അദ്ദേഹത്തിന് ഇല്ലായിരുന്നു എങ്കില്‍ ഇന്ന് ഏത് മലയാളം താരരാജാവിനേക്കാള്‍ വലിയ മള്‍ട്ടി മില്യണയര്‍ ആയിരുന്നേനേ സുരേഷ് ഗോപി എന്നും കുറിപ്പില്‍ പറയുന്നു.