ഭർത്താവിന്റെ നെഞ്ചോട് ചേർന്ന് ദർശന, സന്തോഷം പങ്കുവെച്ച് താരം

കറുത്തമുത്ത് എന്ന സീരിയലിൽ കൂടി ഏവർക്കും പരിചിതമായ നടിയാണ് ദർശന ദാസ്, ഏഷ്യാനെറ്റിലെ കറുത്തമുത്തിലെ വില്ലത്തിയായി എത്തിയ ദർശന പിന്നീട് എല്ലാവരുടെയും മനസ്സ് കീഴടക്കുകയായിരുന്നു. നിരവധി സീരിയലുകൾ ദർശന ചെയ്തു, എങ്കിലും ദർശന പരിചിതമായത്…

കറുത്തമുത്ത് എന്ന സീരിയലിൽ കൂടി ഏവർക്കും പരിചിതമായ നടിയാണ് ദർശന ദാസ്, ഏഷ്യാനെറ്റിലെ കറുത്തമുത്തിലെ വില്ലത്തിയായി എത്തിയ ദർശന പിന്നീട് എല്ലാവരുടെയും മനസ്സ് കീഴടക്കുകയായിരുന്നു. നിരവധി സീരിയലുകൾ ദർശന ചെയ്തു, എങ്കിലും ദർശന പരിചിതമായത് കറുത്തമുത്തിൽ കൂടിയായിരുന്നു. പിന്നീട് സീ കേരളത്തിലെ സുമംഗലി ഭവയിൽ നായികയായി എത്തിയ ദർശന വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കി.

ഏത് വേഷവും തനിക്ക് അനായാസമായി ചെയ്യാൻ കഴിയുമെന്ന് താരം ഇതിനോടകം തെളിയിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗത്തിൽ വള്ളത്തിൽ വേഷത്തിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കുറച്ച് നാളുകളായി താരത്തെ ഇപ്പോൾ സ്‌ക്രീനിൽ കാണുന്നില്ലായിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്തിക്കൊണ്ട് താരവും എത്തിയിരുന്നു. താൻ അമ്മയാകാൻ ഒരുങ്ങുകയാണെന്നാണ് ദർശന പ്രേക്ഷകരുമായി പങ്കുവെച്ചത്. ഉള്ളിലെ നിന്റെ തുടിപ്പുകൾക്ക് പകരം വയ്ക്കാൻ മാറ്റൊരു വികാരവും ഭൂമിയിൽ ഇല്ല എന്ന തലക്കെട്ടോട് കൂടിയാണ് ദർശന തന്റെ കുഞ്ഞു വയറിന്റെ ചിത്രം ആരാധകരുമായി പങ്കുവെച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താരം അമ്മയായതിന്റെ സന്തോഷം പങ്കുവെച്ചത്.

ആൺകുഞ്ഞാണ് ദര്ശനക്ക് ജനിച്ചത്, ദര്ശനയുടെ ഭർത്താവാണ് തനിക്ക് ആൺകുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറിയിച്ചത്, ഇപ്പോൾ ഭര്‍ത്താവ് അരുണിന്റെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന പുതിയൊരു സെല്‍ഫി ചിത്രമാണ് ദര്‍ശന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം പ്രണയദിനത്തെ കുറിച്ചുള്ള കുറിപ്പും എഴുതിയിരിക്കുകയാണ്. ഈ ദിവസം ഇതിലും നല്ലൊരു ചിത്രം പോസ്റ്റ് ചെയ്യാന്‍ ഇല്ല. ബാപ്പി വാലന്റൈന്‍സ് ഡേ…. എന്റെ പ്രിയപ്പെട്ടവനേ, എന്നുമാണ് ചിത്രത്തിന് ദര്‍ശന നല്‍കിയ ക്യാപ്ഷന്‍. ഇന്നും ഇതുപോലെ സ്‌നേഹത്തോടെ കഴിയാന്‍ സാധിക്കട്ടേ എന്ന ആശംസയാണ് ആരാധകരും കമന്റിലൂടെ പങ്കുവെക്കുന്നത്. ഒപ്പം കുഞ്ഞിനെ കൂടി കാണിക്കാനുള്ള ആവശ്യവും ഉയര്‍ന്ന് വന്നിരുന്നു. ഇനിയുള്ള ദിവസങ്ങളിലെങ്കിലും ഫോട്ടോയും പേരുമടക്കം മകനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറയണമെന്നാണ് പൊതുവേയുള്ള അഭിപ്രായം.