എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ…. ഇതാ വിജയന്റേയും ദാസന്റേയും മക്കള്‍ ഒരുമിച്ച വിസ്മയം…..

സംവിധാനം വിനീത് ശ്രീനിവാസന്‍, നായകന്‍ പ്രണവ് മോഹന്‍ലാല്‍. പേരിന്റെ അറ്റത്തെ വാല്‍ തന്നെയാണ് ഇവരുടെ ചരിത്രവും. മലയാളികളുടെ ദാസന്റേയും വിജയന്റേയും മക്കള്‍ ഒരുമിച്ചപ്പോള്‍ സംഭവിച്ചത് മലയാളികളുടെ ഹൃദയം കവര്‍ന്ന വിസ്മയം. പ്രണവിനെ നായകനാക്കി വിനീത്…

സംവിധാനം വിനീത് ശ്രീനിവാസന്‍, നായകന്‍ പ്രണവ് മോഹന്‍ലാല്‍. പേരിന്റെ അറ്റത്തെ വാല്‍ തന്നെയാണ് ഇവരുടെ ചരിത്രവും. മലയാളികളുടെ ദാസന്റേയും വിജയന്റേയും മക്കള്‍ ഒരുമിച്ചപ്പോള്‍ സംഭവിച്ചത് മലയാളികളുടെ ഹൃദയം കവര്‍ന്ന വിസ്മയം.


പ്രണവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ആദ്യ ഗാനമായ ദര്‍ശന എന്ന തുടങ്ങുന്ന ഗാനം ഇതിനോടകം യൂടൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിലെത്തി. സംഗീത സംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബും ദര്‍ശന രാജേന്ദ്രനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
താരപുത്രന്മാരെ കൂടാതെ ഒരു താരപുത്രിയും ചിത്രത്തിലുണ്ട്. സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍.
അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ വിശാഖ് സുബ്രമഹ്ണ്യം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വഹിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.