ദീപികയുടെ നാല് കാമുകന്മാർ ഒരുമിച്ച്’; സഹിക്കാവുന്നതിലും അപ്പുറമെന്ന് ആരാധകർ, വീഡിയോയ്ക്കെതിരെ പ്രതിഷേധം

ഷാരുഖ് ഖാൻ ചിത്രം ഓം ശാന്തി ഓമിലൂടെ ബോളിവുഡിലെത്തി എത്തിയ ഇന്ത്യ ഒന്നാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് ദീപിക പദുക്കോൺ. ദീപികയുടെയും രൺവീർ സിം​ഗിന്റെയും വിവാഹം രാജ്യത്തെ തന്നെ വലിയ ചർച്ചയായി മാറിയതുമാണ്. ഇവരുടെ…

ഷാരുഖ് ഖാൻ ചിത്രം ഓം ശാന്തി ഓമിലൂടെ ബോളിവുഡിലെത്തി എത്തിയ ഇന്ത്യ ഒന്നാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് ദീപിക പദുക്കോൺ. ദീപികയുടെയും രൺവീർ സിം​ഗിന്റെയും വിവാഹം രാജ്യത്തെ തന്നെ വലിയ ചർച്ചയായി മാറിയതുമാണ്. ഇവരുടെ പ്രണയം ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ ദീപിക തനറെ മുൻകാല പ്രണയങ്ങളും ഡേറ്റിംഗിനെയും സംബന്ധിച്ച് പരാമർശം നടത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

എന്നാൽ, ദീപിക പദുക്കോണിന്റെ പ്രണയങ്ങളെ കുറിച്ച് രു കോമഡി പ്രോഗ്രാം സംഘടിപ്പിച്ചതാണ് ഇപ്പോൾ വിവാദം ആയിട്ടുള്ളത്. ഉത്തർപ്രദേശിലെ നിന്നുള്ള ഒരു സ്റ്റാൻഡ് അപ് കോമഡിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ദീപികയുടെ മുൻ കാമുകന്മാരെന്ന് പറയപ്പെടുന്ന നടൻ റൺബിർ കപൂർ, ക്രിക്കറ്റർ യുവരാജ് സിംഗ്, നടൻ നിഹർ പാണ്ഡ്യ, നടനും മോഡലുമായ സിദ്ധാർഥ് മല്യ എന്നിവരെ ചിലർ അനുകരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. വ്യാപകമായ വിമർശനമാണ് വീഡിയോയ്ക്ക് നേരെ ഉയർന്നിട്ടുള്ളത്.

മീംസ് പ്രശ്‍നമില്ല, എന്നാൽ ഇത് വ്യക്തഹത്യയാണ് എന്നാണ് കമന്റുകൾ നിറയുന്നത്. ദീപിക നിയമനടപടി സ്വീകരിക്കണമെന്നും ആരാധകർ ആവശ്യം ഉയർത്തിയിട്ടുണ്ട്. ദീപിക പദുക്കോൺ വേഷമിട്ട ചിത്രങ്ങളിൽ ഒടുവിൽ പ്രദർശനത്തിന് എത്തിയത് ജവാനാണ്. ജവാനിൽ ദീപികയ്‍ക്ക് അതിഥി വേഷമായിരുന്നു. ഷാരൂഖ് ഖാൻ നായകനായ ജവാൻ സിനിമയിൽ പ്രതിഫലം സ്വീകരിക്കാതെയായിരുന്നു ദീപിക പദുക്കോൺ വേഷമിട്ടത്. മികച്ച അഭിപ്രായവും ദീപികയ്‍ക്ക് ജവാനിലൂടെ ലഭിച്ചു.