വലിയ താരമല്ലാത്ത ധനുഷ് -സൂപ്പര്‍സ്റ്റാറിന്റെ മകള്‍ ഐശ്വര്യ -പ്രണയകഥ ഇങ്ങനെ

18 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യയും ഇനി രണ്ടു വഴികളില്‍. സിനിമാലോകത്ത് വിവാഹ മോചനവും പ്രണയത്തകര്‍ച്ചകളുമൊന്നും സിനിമാ രംഗത്ത് പുതുമയല്ല. അതുകൊണ്ടു തന്നെ ധനുഷ് ഐശ്വര്യ വിവാഹ മോചനവും കുറേക്കാലത്തെ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കുമൊടുവില്‍…

18 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യയും ഇനി രണ്ടു വഴികളില്‍. സിനിമാലോകത്ത് വിവാഹ മോചനവും പ്രണയത്തകര്‍ച്ചകളുമൊന്നും സിനിമാ രംഗത്ത് പുതുമയല്ല. അതുകൊണ്ടു തന്നെ ധനുഷ് ഐശ്വര്യ വിവാഹ മോചനവും കുറേക്കാലത്തെ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കുമൊടുവില്‍ ആരാധകര്‍ മറക്കും. എന്നാല്‍ സൂചനകളൊന്നുമേയില്ലാതെ, പെട്ടെന്നൊരുനാളിലുണ്ടായ അപ്രതീക്ഷിത വാര്‍ത്തയെന്നതാണ് ധനുഷ് ഐശ്വര്യ വിവാഹ മോചനത്തെ വ്യത്യസ്തമാക്കുന്നത്. ഇരുവരും പരസ്യമായി, തങ്ങള്‍ പിരിയുന്നുവെന്നു പ്രഖ്യാപിക്കും വരെ, കുടുംബവൃത്തങ്ങളിലും സുഹൃത്തുക്കള്‍ക്കിടയിലും ഈ വാര്‍ത്ത ഒതുങ്ങി നിന്നു.

Dhanush.01
Dhanush.01

6 മാസം നീണ്ട പ്രണയത്തിനൊടുവില്‍ 2004 നവംബര്‍ 18 നായിരുന്നു ധനുഷ് ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോള്‍ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 22 വയസ്സുമായിരുന്നു പ്രായം. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകളായ ഐശ്വര്യയും നിര്‍മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെ മകനും യുവതാരവുമായിരുന്ന ധനുഷും തമ്മിലുള്ള വിവാഹം എല്ലാ നിലയിലും വലിയ വാര്‍ത്തയായി. അക്കാലത്ത് ധനുഷ് ഇന്നത്തെയത്ര താരമല്ല. എന്നാല്‍ ഐശ്വര്യയുമായുള്ള വിവാഹത്തോടെ ധനുഷിന്റെ സിനിമാ ജീവിതം അസാമാന്യ വേഗതയില്‍ മുന്നോട്ടു കുതിച്ചു. ധനുഷുമായുള്ള ദാമ്പത്യജീവിതത്തിനൊപ്പം ഐശ്വര്യയും സിനിമയില്‍ സജീവമായി. സംവിധായികയെന്ന നിലയില്‍ ‘ത്രീ’ ഐശ്വര്യയ്ക്ക് അഭിനന്ദനം നേടിക്കൊടുത്ത സംരംഭമായിരുന്നു. ധനുഷായിരുന്നു നായകന്‍. ധനുഷ് താരമെന്നതിനൊപ്പം നല്ല നടന്‍ എന്ന നിലയിലേക്കും ഇതിനോടകം ഉയര്‍ന്നിരുന്നു. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.

സംവിധായകന്‍, തിരക്കഥാകൃത്ത്, ഗായകന്‍, ഗാനരചയിതാവ്, നിര്‍മാതാവ് എന്നിങ്ങനെ സിനിമയുടെ പല മേഖലയിലും ധനുഷ് തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. യാത്രയും ലിംഗയുമാണ് ഇവരുടെ മക്കള്‍.
ഇത്രയേറെ താരപ്രൗഢിയില്‍ നില്‍ക്കുന്നതിനാലും ഇരുവരുടെയും കുടുംബങ്ങള്‍ തമിഴ് സിനിമയിലെ പ്രമുഖനിരയിലെ സാന്നിധ്യങ്ങളായതിനാലും ഒരു ചെറിയ തീപ്പൊരി പോലും ഗോസിപ്പ് കോളങ്ങളില്‍ കത്തിപ്പടരുമായിരുന്നു. അങ്ങനെയൊന്നും സംഭവിക്കാതിരിക്കാന്‍ ഇവരും ചുറ്റമുള്ളവരും ശ്രദ്ധിച്ചു. അതുകൊണ്ടു തന്നെ ആരാധകര്‍ക്കിടയില്‍ ഈ വാര്‍ത്ത സൃഷ്ടിച്ച ഞെട്ടല്‍ നിസ്സാരമല്ല.