ധനുഷും ഐശ്വര്യയും തമ്മിൽ ഇത് വരെ വിവാഹമോചനം നേടിയിട്ടില്ല

നിരവധി ആരാധകർ ഉള്ള താരമാണ് ധനുഷ്. തമിഴ് സിനിമയിൽ ആണ് താരം അഭിനയിക്കുന്നത് എങ്കിലും ഇങ്ങു കേരളത്തിലും താരത്തിന് നിരവധി ആരാധകർ ആണുള്ളത്. അത് കൊണ്ട്  തന്നെ ഒന്ന് രണ്ടു മലയാള സിനിമയിലും ധനുഷ്…

നിരവധി ആരാധകർ ഉള്ള താരമാണ് ധനുഷ്. തമിഴ് സിനിമയിൽ ആണ് താരം അഭിനയിക്കുന്നത് എങ്കിലും ഇങ്ങു കേരളത്തിലും താരത്തിന് നിരവധി ആരാധകർ ആണുള്ളത്. അത് കൊണ്ട്  തന്നെ ഒന്ന് രണ്ടു മലയാള സിനിമയിലും ധനുഷ് ഗസ്റ്റ് റോളിൽ എത്തിയിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ചവയിൽ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകളും ആയിരുന്നു. എന്നാൽ പലപ്പോഴും വിവാദങ്ങളിൽ പെട്ടിരുന്ന താരമായിരുന്നു ധനുഷ്. പല നായികമാർക്ക് ഒപ്പവും ധനുഷിന്റെ പേര് ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അവ എല്ലാം തന്നെ വലിയ രീതിയിൽ ആരാധകരുടെ ഇടയിൽ ചർച്ചയാവുകയും ചെയ്‌തിരുന്നു.

എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് ധനുഷും ഐശ്വര്യയും വിവാഹമോചിതർ ആയത്.  ഇതോടെ പല തരത്തിൽ ഉള്ള ഗോസിപ്പുകൾ ആണ് ഇരുവരുടെയും വിവാഹ മോചനത്തെ കുറിച്ച് പ്രചരിച്ചത്. എന്നാൽ  ഇതിനോട് ഒന്നും ഐശ്വര്യയും ധനുഷും പ്രതികരിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാൽ ഇരുവരും ഒന്നിക്കുന്നു എന്ന തരത്തിൽ ഉള്ള വാർത്തകളും പ്രചരിച്ചിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നും രജനികാന്ത് ആണ് ഇരുവരെയും ഒന്നിപ്പിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത് എന്നുമെക്കെയുള്ള വാർത്തകൾ ആണ് പ്രചരിച്ചത്. എന്നാൽ ഇപ്പോൾ ഐശ്വര്യയും ധനുഷും ഒന്നിക്കില്ല എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് ഇപ്പോൾ നാഷണൽ മീഡിയാസ് റിപ്പോർട്ട് ചെയ്യുന്നത്.

ധനുഷും ഐശ്വര്യയും ഒന്നിക്കുന്നില്ല എങ്കിലും ഇരുവരും ഇത് വരെ നിയമപരമായി വിവാഹമോചിതർ ആയിട്ടില്ല എന്നാണ് പുറത്ത് വരുന്ന വിവരം. മക്കളുടെ കാര്യങ്ങൾ ഇരുവരും ഒന്നിച്ചാണ് നോക്കുന്നത്. ഇവർ രണ്ടു പേരിൽ ആർക്കെങ്കിലും മറ്റൊരു വിവാഹം കഴിക്കണം എന്ന് തോന്നിയാൽ മാത്രമേ ഇരുവരും വിവാഹ മോചനം  നിയമപരമായി നേടൂ എന്നും അത് വരെ വേർപിരിഞ്ഞു കഴിയുമെങ്കിലും നിയമപരമായി ഇരുവരും ബന്ധം വേർപെടുത്തില്ല എന്നുമാണ് ഇപ്പോൾ ഇവരെ ചുറ്റിപറ്റി പുറത്ത് വരുന്ന വാർത്തകൾ.