Connect with us

Hi, what are you looking for?

Film News

ഉഗ്രന്‍ നടനല്ലേ ഷെയ്ന്‍…അബീക്കയുടെ സ്വപ്‌നങ്ങള്‍ മുഴുവനും ഷെയ്നിലൂടെയാണ് കാണുന്നത്

മലയാളി മനസ്സില്‍ ഒരിക്കലും മറക്കാത്ത കലാകാരനാണ് അബി. ആരാധക മനസ്സില്‍ ഇന്നും നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന മുഖമാണ് അബീക്കാ. കൊച്ചിന്‍ കലാഭവനിലൂടെ മിമിക്രിയുടെ മുഖമായിരുന്നു അബി. പ്രശസ്ത മിമിക്രി ട്രൂപ്പിലൂടെ സിനിമയിലേക്കെത്തിയ താരമാണ് അബി. എന്നും പൊട്ടിച്ചിരിപ്പിച്ച താരമാണ് അബി.

ഇപ്പോഴിതാ അബിയുടെ നടക്കാതെ പോയ സ്വപ്നം മകനിലൂടെ യാഥാര്‍ഥ്യമാകുകയാണ്. ബാലതാരമായിട്ട് സിനിമയിലെത്തിയ താരമാണ് ഷെയിന്‍. പക്ഷേ നായകനായി എത്തിയത് അബിയുടെ വിയോഗ ശേഷമാണ്. കിസ്മത്തിലൂടെയാണ് ഷെയ്ന്റെ നായകനായി അരങ്ങേറ്റം കുറിച്ചത്. ഷെയ്ന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധേയമായവയാണ്. സ്വര്‍ഗ്ഗത്തിലിരുന്ന് അബി ഷെയിനിലൂടെ തന്റെ സ്വപ്നങ്ങള്‍ സഫലമാകുന്നത് കാണുന്നുണ്ടാകും.

ഇപ്പോഴിതാ അബിയെ കുറിച്ചും ഷെയിനെ കുറിച്ചും പ്രിയ സുഹൃത്തായിരുന്ന കോട്ടയം നസീര്‍ പങ്കുവയ്ക്കുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘എന്റെ ഉപ്പയുടെ വലിയ ആഗ്രഹമായിരുന്നു സിനിമയില്‍ മുഖം കാണിക്കണമെന്നത്’, ഒരിക്കല്‍ ഷെയ്ന്‍ പറഞ്ഞിരുന്നു.

‘എന്റെ ഫാദറിന് ഞാന്‍ വലിയ നടനാകുന്നത് വലിയ ഇഷ്ടമായിരുന്നു. അതുപോലെ ഇന്ന് ചിലപ്പോള്‍ എനിക്ക് സാധിക്കാതെ പോയ ആഗ്രഹങ്ങളായിരിക്കാം ഭാവിയില്‍ എന്റെ മക്കളിലൂടെ കാണാന്‍ പോകുന്നത്. നടക്കുമോ ഇല്ലയോ എന്നതിനെ കുറിച്ചല്ല ഞാന്‍ പറയുന്നത്. അത് ഒരു ചക്രം പോലെ ദൈവം ഇങ്ങനെ കറങ്ങി തിരിഞ്ഞ് കൊടുക്കുകയാണ്’, ഷെയ്ന്‍ മുന്‍പ് പറഞ്ഞു

‘അതുപോലെ തന്നെയാണ് അബീക്കയുടെ മനസിലെ ആഗ്രഹം മുഴുവനും ഷെയ്നിലൂടെ കാണുന്നത്. ആര്‍ഡിഎക്സ് തിയേറ്ററില്‍ പോയി കണ്ടിരുന്നു. ഒരു ഉഗ്രന്‍ നടനല്ലേ ഷെയ്ന്‍, കോട്ടയം നസീര്‍ പറയുന്നു.

തന്നെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും തന്നെ പിന്തുണയ്ക്കുകയും ചെയ്ത ആളാണ് അബിയെന്ന് കോട്ടയം നസീര്‍ പറഞ്ഞിരുന്നു. മിമിക്രിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു അബി. തനിക്ക് ഗുരുതുല്യനും ജ്യേഷ്ഠ സഹോദരനുമായിരുന്നു അബിയെന്നും നസീര്‍ ഓര്‍മ്മ പങ്കുവച്ചിരുന്നു.

You May Also Like