കേരളത്തിൽ ഇപ്പോള്‍ എല്ലായിടത്തും അധര്‍മ്മമാണു വിളയാടുന്നത്, ഇത് അവസാനിക്കാൻ യുഡിഎഫ് അധികാരത്തില്‍ വരണം

തിരഞ്ഞെടുപ്പിന്റെ വാർത്തകൾ വന്ന സമയം മുതൽ കേൾക്കുന്ന പേരായിരുന്നു ധര്മജന്റേത്, എന്നാൽ അതിനു ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുകയാണ് ചർച്ചകൾക്കൊടുവിൽ ഇത്തവണ ധർമജൻ മത്സരിക്കുകയാണ്, ബാലുശ്ശേരിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് ഈത്തവണ ധർമജൻ മത്സരിക്കുന്നത്, നേരത്തെ…

തിരഞ്ഞെടുപ്പിന്റെ വാർത്തകൾ വന്ന സമയം മുതൽ കേൾക്കുന്ന പേരായിരുന്നു ധര്മജന്റേത്, എന്നാൽ അതിനു ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുകയാണ് ചർച്ചകൾക്കൊടുവിൽ ഇത്തവണ ധർമജൻ മത്സരിക്കുകയാണ്, ബാലുശ്ശേരിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് ഈത്തവണ ധർമജൻ മത്സരിക്കുന്നത്, നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍  തനിക്ക് താല്പര്യം ഉണ്ടെന്ന് ധർമജൻ വ്യക്തമാക്കിയിരുന്നു, തനിക്ക് മത്സരിക്കാൻ അവസരം ലഭിച്ചാൽ ന്‍റെ ജനസേവനം കൂടുതൽ വിപുലമാക്കാൻ  അത് തന്നെ സഹായിക്കും എന്നാണ് ധർമജൻ പറഞ്ഞത്. ഇപ്പോൾ നടൻ ധർമജൻ കോൺഗ്രസ് സീറ്റിൽ ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരിക്കാൻ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇപ്പോൾ ധർമജൻ തന്റെ ടാഗ്‌ലൈനും പുറത്ത് വിട്ടിരിക്കുകയാണ്, ധര്‍മ്മം ജയിക്കാന്‍ ധര്‍മജനൊപ്പം എന്നതാണ് തൻറെ ടാഗ്‌ലൈൻ എന്ന് താരം വ്യക്തമാക്കുകയാണ്, ഇത് ഞാൻ തനിയെ ഉണ്ടാക്കിയതാണ്,  വെറുതെ ഒരു ഷോയ്ക്ക് വേണ്ടി താൻ ഒപ്പിച്ചതല്ല, ഇപ്പോൾ കേരളത്തിൽ എല്ലാസ്ഥലത്തും അധർമ്മം വിളയാടുകയാണ്, ഇറ്റിന്‌ ഒരു മാറ്റം വന്നെത്തീരു, അതിനു യുഡിഎഫ് അധികാരത്തില്‍ വരണം എന്നാണ് ധർമജൻ പറയുന്നത്.

അര്‍ഹരായവര്‍ക്കു തൊഴിലും അവകാശങ്ങളും നിഷേധിക്കപ്പെടുന്നു ഇങ്ങനെ എല്ലാമേഖലകളിലും നടക്കുന്ന എല്ലാവിധ അധർമങ്ങൾക്കും കോൺഗ്രസ് അധികാരത്തിൽ എത്തണം എന്നാണ് ധർമജൻ വ്യക്തമാക്കുന്നത്.