മൗനരാഗത്തിലെ കല്യാണിനൊപ്പം കുടുംബവിളക്കിലെ രേഷ്മ, പുതിയ ട്വിസ്റ്റാണോ എന്ന് ആരാധകർ

ഏഷ്യാനെറ്റിലെ പ്രേക്ഷകരുടെ പ്രിയപരമ്പരകളാണ് കുടുംബവിലേക്കും മൗനരാഗവും, പരമ്പര മാത്രമല്ല പരമ്പരയിലെ താരങ്ങളെയും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്, ഇപ്പോൾ പരമ്പരയിൽ  വേഷമിടുന്ന കല്യാണും രേഷ്മയും തമ്മിലുള്ള മനോഹരമായ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ…

ഏഷ്യാനെറ്റിലെ പ്രേക്ഷകരുടെ പ്രിയപരമ്പരകളാണ് കുടുംബവിലേക്കും മൗനരാഗവും, പരമ്പര മാത്രമല്ല പരമ്പരയിലെ താരങ്ങളെയും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്, ഇപ്പോൾ പരമ്പരയിൽ  വേഷമിടുന്ന കല്യാണും രേഷ്മയും തമ്മിലുള്ള മനോഹരമായ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നതിനു നിരവധി പേരാണ് ചിത്രങ്ങൾക്ക് കമെന്റുമായി എത്തുന്നത്, ഇരുവരും തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടെന്നു രണ്ടുപേരും നല്ല ജോഡികൾ ആണെന്നുമാണ് പ്രേക്ഷകർ പറയുന്നത്. മീര വാസുദേവ് നായികയായി എത്തുന്ന പാരമ്പരയാണ്  കുടുംബവിളക്ക്,

പരമ്പരയിൽ മീര വാസുദേവ് അവതരിപ്പിക്ക കഥാപാത്രത്തിന്റെ മകനെ സ്നേഹിക്കുന്ന പെൺകുട്ടി ആയിട്ടാണ് രേഷ്മ എത്തുന്നത്, മൗനരാഗം പരമ്പരയിലെ വില്ലൻ റോളിലാണ് കല്യാൺ ഖന്ന എത്തുന്നത്. പരമ്പരയിൽ വിക്രമിനെയാണ് കല്യാൺ അവതരിപ്പിക്കുന്നത്.നലീഫും ഐശ്വര്യയും കേന്ദ്രകഥാപാത്രങ്ങൾ ആയെത്തുന്ന പരമ്പരയാണ് മൗനരാഗം.

ആർട്ടിലെൻസ് ക്രിയേഷൻസ് പകർത്തിയ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്, ഇരുവരും തമ്മിൽ വളരെ നല്ല സുഹൃത്തുക്കൾ ആണെന്നും ചിത്രത്തിൽ നിന്നും മനസിലാക്കാം,മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ സീരിയലായി കുടുംബവിളക്ക് മാറി കഴിഞ്ഞു.

ലോക്ഡൗണിലാണ് പരമ്പരയ്ക്ക് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ ലഭിച്ചത്. കുടുംബിനിയായി, നല്ലൊരു വീട്ടമ്മയായി കഴിഞ്ഞിരുന്ന സുമിത്രയെ വഞ്ചിച്ച് ഭര്‍ത്താവ് സിദ്ധാര്‍ഥിനെതിരെ വ്യാപകമായ പ്രതിഷേധമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പ്രതിസന്ധികളില്‍ നിന്നും ഉയരങ്ങളിലേക്ക് പറക്കുകയാണ്.