‘ധോലിഡാ’ പാട്ടിന്റെ മേക്കിംഗ് വീഡിയോ പുറത്ത്…! ഏറ്റെടുത്ത് ആരാധകര്‍..!

ബോളിവുഡില്‍ മാത്രമല്ല സിനിമാ ആസ്വാദകര്‍ക്കിടയില്‍ തന്നെ ഒരുപാട് ആരാധകരുള്ള നടിയാണ് ആലിയ ഭട്ട്. താരത്തിന്റെ സിനിമാ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു ഗംഗുഭായ് കത്ത്യാവഡി. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രം,…

ബോളിവുഡില്‍ മാത്രമല്ല സിനിമാ ആസ്വാദകര്‍ക്കിടയില്‍ തന്നെ ഒരുപാട് ആരാധകരുള്ള നടിയാണ് ആലിയ ഭട്ട്. താരത്തിന്റെ സിനിമാ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു ഗംഗുഭായ് കത്ത്യാവഡി. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രം, ഹിറ്റായി മാറിയിരുന്നു.

തീയറ്റര്‍ റിലീസായി എത്തിയ സിനിമ ഇപ്പോള്‍ ഒടിടി പ്ലാറ്റ് ഫോിമിലും എത്തിയിരിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഈ ചിത്രം, 1960-കളില്‍ മുംബൈയിലുണ്ടായിരുന്ന മാഫിയ ക്വീന്‍ ഗംഗുബായിയെ കേന്ദ്രീകരിച്ചുള്ള പിരീഡ് ഡ്രാമയായിട്ടാണ് ഒരുക്കിയത്.

ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ധോലിഡാ എന്ന ഗാനം പ്രേക്ഷകര്‍ക്കിടയില്‍ വളരെ സ്വീകര്യത നേടിയ ഒരു ഗാനമായിരുന്നു.. ചിത്രത്തില്‍ ഗംഗുഭായ് ആയി എത്തിയ ആലിയയുടെ ഗാനത്തിലെ സ്റ്റെപ് വലിയ ഹിറ്റായി മാറിയിരുന്നു.ഗാനത്തിന് ചുവടുവെച്ച് ധാരാളം സിനിമാതാരങ്ങളും നര്‍ത്തകരും എത്തുന്നുണ്ട്. ഇപ്പോഴിതാ, ഗാനത്തിന്റെ മേക്കിംഗ് വീഡിയോ

പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയെല്ലാം ആരാധകര്‍ ചുവട് വെച്ച് ഏറ്റെടുത്ത ഗാനത്തിന്റെ മേക്കിംഗ് വീഡിയോയും ഇപ്പോള്‍ വൈറലായി മാറുകയാണ്.. എസ് ഹുസൈന്‍ സെയ്ദി എഴുതിയ മാഫിയ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ സിനിമ. 1960 കളില്‍ കാമാത്തിപുരയില്‍ ജീവിച്ചിരുന്ന കത്തിയവാഡിയിലെ ഗാംഗുഭായ് എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രം പങ്കുവയ്ക്കുന്നത്.