ദുശീലം കാരണം സുഹൃത്തുക്കളായി മാറി…! അജു വര്‍ഗീസുമായുള്ള ആത്മബന്ധത്തെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും തനിക്ക് നടനും നിര്‍മ്മാതാവുമായ അജു വര്‍ഗീസുമായുള്ള ആത്മബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ക്ലബ്ബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ അജു വര്‍ഗീസുമായുള്ള ആത്മബന്ധത്തെ കുറിച്ച്…

സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും തനിക്ക് നടനും നിര്‍മ്മാതാവുമായ അജു വര്‍ഗീസുമായുള്ള ആത്മബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ക്ലബ്ബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ അജു വര്‍ഗീസുമായുള്ള ആത്മബന്ധത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്. സിനിമയ്ക്ക് അകത്ത് താങ്കളുടെ എല്ലാ ഉഡായിപ്പുകളും അറിയുന്ന സുഹൃത്ത് ആരാണ് എന്ന ചോദ്യത്തിനാണ് ധ്യാന്‍ ശ്രീനിവാസന്‍ ഉത്തരം പറഞ്ഞത്.

ഒരു നിമിഷം പോലും ചിന്തിക്കാതെ അത് അജു വര്‍ഗീസ് ആയിരിക്കും എന്ന് പറയുകയായിരുന്നു ധ്യാന്‍. ചേട്ടന്‍ ശ്രീനിവാസന്റെ സുഹൃത്ത് എങ്ങനെ ധ്യാനിന്റെ അടുത്ത സുഹൃത്ത് ആയി എന്ന ചോദ്യത്തിന് ധ്യാനിന്റെ ഉത്തരം ഇതായിരുന്നു… എന്റെ എല്ലാ ഉഡായിപ്പുകളും അറിയുന്ന സുഹൃത്ത് അജു വര്‍ഗീസാണ്.. സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നു. ചേട്ടന് ഇല്ലാത്ത പല ദുശീലങ്ങശളും ഞങ്ങള്‍ക്ക് ഉണ്ട്.

അങ്ങനെ സ്വാഭാവികമായിട്ടും ഞങ്ങള്‍ സുഹൃത്തുക്കളായി മാറി. ദുശീലങ്ങള്‍കൊണ്ട് സുഹൃത്തുക്കളായി മാറിയതാണ് ഞങ്ങള്‍ എന്നാണ് ധ്യാന്‍ പറയുന്നത്. ഇപ്പോള്‍ അത്തരം ശീലങ്ങള്‍ എല്ലാം കുറച്ചു. ഞങ്ങള്‍ അതെല്ലാം ഒരു സമയത്ത് ആഘോഷിച്ചിരുന്നു, ചേട്ടന് അതില്‍ താല്‍പര്യം ഇല്ലാത്തത് കൊണ്ട് ഞങ്ങള്‍ തമ്മിലായി സൗഹൃദം. അജുവിനും എനിക്കും വ്യക്തി ജീവിതത്തിലെ എല്ലാ കാര്യങ്ങളും പരസ്പരം അറിയുന്നതാണ്.

അജുവിന്റെ കാര്യങ്ങള്‍ എനിക്കാണ് കൂടുതല്‍ അറിയാവുന്നത് എന്നും ധ്യാന്‍ പറയുന്നു…അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അജു വര്‍ഗീസ്- ധ്യാന്‍ ശ്രീനിവാസന്‍ കോംബോ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിരുന്നു. ഇപ്പോഴിതാ വ്യക്തി ജീവിതത്തിലും ഞങ്ങള്‍ വളരെ അടുത്ത് അറിയുന്ന വ്യക്തികളാണ് എന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.