ഞാൻ എന്താണെന്ന് ഇവിടെ ഉള്ള കുറെ പേർക്ക് അറിയാം, ദിലീപ്

Published by
Devika Rahul

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബാന്ദ്ര . അടുത്ത ആഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമന്ന ആദ്യമായി ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് ബാന്ദ്ര. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിൽ ആണ് ഇപ്പോൾ ദിലീപും സംവിധായകൻ അരുൺ ഗോപിയും എല്ലാം. രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. ഇപ്പോഴിതാ രാമലീലയുടെ റിലീസ് സമയത്ത് ഉണ്ടായ കാര്യങ്ങൾ തുറന്നു പറയുകയാണ് ദിലീപും അരുൺ ഗോപിയും. രാമലീല തന്റെ കരിയറിന്റെ ഏറ്റവും മോശം സമയത്ത് ഇറങ്ങിയ പടം ആണെന്നാണ് ദിലീപ് പറയുന്നത്. രാമലീല ഇറങ്ങുന്ന സമയത്ത് പല ചാനലുകളിലെയും ചർച്ച രാമലീല കാണാൻ പോകുമോ എന്നായിരുന്നു.

രാമലീല കാണാൻ പോകരുത് എന്ന് തന്നെ ചാനലിൽ കൂടി പലരും പറഞ്ഞു. എന്നാൽ സിനിമ ഇറങ്ങിയ സമയത്ത് തീയേറ്ററിലേക്ക് ആളുകൾ എത്തി. എനിക്കെതിരെ ഒരു ലോബി തന്നെ പ്രവർത്തിക്കുന്ന സമയത്തും എന്നെ സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉണ്ടായിരുന്നു. തീയേറ്ററിലേക്ക് ആളുകൾ എത്തിയപ്പോൾ സിനിമ വിജയിക്കുകയും ചെയ്തു. എന്നോടുള്ള വിശ്വാസം കൊണ്ട് ഞാൻ എന്നെ സ്നേഹിക്കുന്നവർ ആണ് രാമലീല വിജയിപ്പിച്ചത്. ഞാൻ എന്താണെന്ന് അവർക്ക് അറിയാം. ജനപ്രീയ നടൻ എന്ന് ജനങ്ങൾ എനിക്ക് അറിഞ്ഞു നൽകിയ പേരാണ്. കാരണം മിമിക്രി കാലം മുതൽ തന്നെ എനിക്കൊപ്പം നിന്നവർ ആണ് ജനങ്ങൾ.

ജനങ്ങൾ എനിക്ക് നൽകുന്ന സപ്പോർട്ട് ആണ് എന്റെ വിജയം എന്ന് പറയുന്നത്. ഞാന്‍ എന്താണെന്ന് ഇവിടെയുള്ള ആളുകള്‍ക്കു നല്ല ബോധ്യമുണ്ട്. അവരുടെ കയ്യടി കൊണ്ട്, അവര്‍ കൈപിടിച്ച് ഉയര്‍ത്തിയ ആളാണ് ഞാന്‍. അല്ലാതെ എന്റെ മിടുക്ക് കൊണ്ട് വന്ന ആളൊന്നുമല്ല. എന്നെ സംബന്ധിച്ച് ഞാനൊരു ഓപ്പണ്‍ ബുക്ക് ആണ്. എന്നെ വളര്‍ത്തിയത് ജനങ്ങളാണ്. ഞാന്‍ മിമിക്രി തുടങ്ങിയ കാലം മുതല്‍ എനിക്ക് കയ്യടി തന്ന് എന്നെ വളര്‍ത്തിയത് അവരാണ്. എന്റെ ഏറ്റവും വലിയ ബലവും അവർ തന്നെ. ഞാൻ എന്താണെന്ന് അവർക്ക് നന്നായി അറിയാം എന്നുമാണ് ദിലീപ് പരുപാടിയിൽ പറയുന്നത്.